മലയാള സിനിമ നിര്‍മ്മാതാവ് മനു പത്‌മനാഭന്‍ നായര്‍ അന്തരിച്ചു. കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കോയമ്പത്തൂരില്‍ നിന്നുള്ള യാത്രയ്‌ക്കിടെ പാലക്കാട് വച്ചായിരുന്നു സംഭവം.
കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മനു പത്‌മനാഭന്‍റെ മൃതദേഹം കോട്ടയത്തെ വീട്ടില്‍ എത്തിച്ചിട്ടുണ്ട്.
'കൂമന്‍', 'വെള്ളം' എന്നീ സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായിരുന്നു അദ്ദേഹം. ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് 'കൂമന്‍'. നിരൂപക പ്രേക്ഷക പ്രശംസകള്‍ ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും വിജയിച്ചിരുന്നു.