കേരളം

kerala

ETV Bharat / entertainment

ഐഎഫ്എഫ്‌കെ വൈബില്‍ ഫാഷന്‍ ട്രെന്‍ഡുകള്‍; മേളയിലെ മനോഹര കാഴ്‌ചകള്‍ - FASHION TRENDING AT IFFK

നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറിയിരിക്കുകയാണ്.

29TH IFFK  MOVIES  ഐഎഫ്എഫ്കെയില്‍ഫാഷന്‍ വൈബ്  29ാമത് രാജ്യാന്തര ചലച്ചിത്ര മേള
ഐഎഫ്എഫ്കെയില്‍ നിന്നുള്ള കാഴ്‌ചകള്‍ (ETV Bharat)

By ETV Bharat Entertainment Team

Published : 5 hours ago

29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമകള്‍ മാത്രമല്ല മനോഹരമാകുന്നത്. മേളയില്‍ വൈബായി ഫാഷൻ ട്രെൻഡുകളും. വിവിധ കോണുകളില്‍ നിന്ന് ചലച്ചിത്ര മേളയ്ക്കായി എത്തിയിരിക്കുന്ന സിനിമാ പ്രേമികളുടെ ഫാഷന്‍റെ മാറുന്ന മുഖങ്ങളും കാണാനാവും.

പതിവുരീതികളിൽനിന്നു വ്യത്യസ്‌തമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചെത്തുന്നവരാണു മേളയുടെ ആസ്വാദകരിൽ പലരും. വ്യക്തിത്വമടയാളപ്പെടുത്തുന്ന ഒരു ഉപാധി കൂടിയാണ് അവർക്കു ഫാഷൻ.

ഐഎഫ്എഫ്കെയില്‍ നിന്ന് (ETV Bharat)
മേളയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാഞ്ചി എന്ന സ്റ്റാളിന്‍റെ ഉടമയായ തിരുവനന്തുപുരത്തുനിന്നുള്ള നിമിഷക്ക് അവനവനിണങ്ങുന്നതാണ് ഫാഷൻ. കാഞ്ചീപുരം സാരി വിൽക്കാൻ ഉദ്ദേശിച്ചിരുന്ന നിമിഷക്ക് ഐ.എഫ്.എഫ്.കെ അതിനുതകുന്ന വേദി ആയിരിക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ ആദ്യദിനം തന്നെ സാരി ആണ് ഏറ്റവുമധികം വിറ്റഴിഞ്ഞതെന്നത് അത്ഭുതമായിരുന്നു. പാരമ്പര്യവും ആധുനികതയും കലർത്തിയ ഫാഷനാണ് പലപ്പോഴും ഐ.എഫ്.എഫ്.കെയുടെ മുഖ്യാകർഷണമെന്നും നിമിഷ പറഞ്ഞു.
29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് (ETV Bharat)
ഐഎഫ്എഫ്‌കെ ഫാഷൻ പരീക്ഷണങ്ങൾക്ക് ഏറ്റവും ഉതകുന്ന വേദിയായി മാറുന്നതായി കോഴിക്കോടുനിന്നുള്ള മോഡലിംഗ് സ്ഥാപനം നടത്തുന്ന റിയ പറയുന്നു. മേളയിൽ പങ്കെടുക്കാനെത്തിയ വിദേശികളായ മൂന്നംഗസംഘത്തെ അദ്ഭുതപ്പെടുത്തിയത് ബോളിവുഡ് ഫാഷൻ ഇവിടെ കാണാനായി എന്നതാണ്. വളരെ ലളിതമായി വസ്ത്രം ധരിക്കുന്നതുകൊണ്ടു വിചിത്രമായ പല വസ്ത്രധാരണ രീതികളും അവരിൽ അത്ഭുതമുണ്ടാക്കിയെന്നും പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഐഎഫ്എഫ്‌കെയിലെത്തിയ മാധ്യമപ്രവർത്തകരായ നന്ദനക്കും ആലിയക്കും തന്റേതായ വ്യക്തിത്വം ഫാഷലൂടെ പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. സാധാരണ രീതിയിലുള്ള വസ്ത്രധാരണമാണ് ആലിയക്ക് ഇഷ്ടമെങ്കിൽ കൂട്ടുകാരി നന്ദനക്കാകട്ടെ വസ്ത്രധാരണത്തിൽ പുതിയ പരീക്ഷങ്ങൾ നടത്താനാണ് ഇഷ്ടം.

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്ന് (ETV Bharat)

ഫോട്ടോഗ്രാഫറായ കിഷോറിന് കഴിഞ്ഞ വർഷത്തെ ഫാഷനുകൾ കൂടുതൽ വ്യത്യസ്തമായി തോന്നുന്നതായി അഭിപ്രായമുണ്ട്. ഐഎഫ്എഫ്‌കെയുടെ ഫാഷൻ വർണങ്ങൾ ക്യാമറക്കണ്ണുകൾക്ക് ആനന്ദമാണെന്നും കിഷോറിന്റെ അഭിപ്രായം.

ഐ. എഫ്. എഫ് കെ വൈബ് വസ്ത്രങ്ങൾ എന്ന ഒരു വിഭാഗം തന്നെ യുവത്വത്തിനിടയിൽ ഉടലെടുത്തുവരുന്നതായി മേളയിൽ പതിവായി ഡെലിഗേറ്റുകളായെത്തുന്ന സിദ്ധാർഥ്, അജിൽ, അനുശ്രീ, അനീഷ എന്നിവർ അഭിപ്രായപ്പെട്ടു.

ഐഎഫ്എഫ്കെയില്‍ നിന്നുള്ള ദൃശ്യം (ETV Bharat)

നിറക്കൂട്ടുകളിലും വസ്ത്ര വൈവിധ്യങ്ങളിലും ആഭരണങ്ങളിലും സ്വത്വവും സ്വാത്രന്ത്യവും പ്രഖ്യാപിക്കുന്ന ഇടമായി ഓരോ കേരള രാജ്യാന്തര ചലച്ചിത്രമേളയും മാറുകയാണ്.

ഡിസംബര്‍ 13 ന് തുടങ്ങിയ മേള 20 ന് അവസാനിക്കും. 68 രാജ്യങ്ങളില്‍ നിന്നായി 177 സിനിമകളാണ് പ്രദര്‍ശനത്തിനുള്ളത്.

Also Read:അപ്പുറവും ഫെമിനിച്ചി ഫാത്തിമയും: മേളയുടെ സ്ത്രീപക്ഷ നിലപാടിന്‍റെ പ്രതിഫലനം

ABOUT THE AUTHOR

...view details