ETV Bharat / entertainment

ദുൽഖറിനും ദിലീപിനും ഉണ്ണിമുകുന്ദനും ഇനി പ്രതികാരം ചെയ്യാൻ ഇടമില്ല; പൊളിച്ചു കളഞ്ഞു - PANDIKASHALA CINEMA LOCATION

സൗബിന്‍റെയും ഭാസിയുടെയും കഥാപാത്രങ്ങൾ കനത്ത മഴയിൽ മേൽക്കൂരയില്ലാത്ത ചുവരുകൾക്കു മുകളിൽ കയറി നിന്ന് കൊലച്ചിരി ചിരിക്കുന്നത് നാം കണ്ടതാണ്. ഈ കോട്ടയില്‍ വച്ചായിരുന്നു അത് ചിത്രീകരിച്ചത്.

PARAVA CINEMA SHOOTING LOCATION  പാണ്ടികശാല സിനിമ ലൊക്കേഷന്‍  PANDIKKASALA FORT  പൊന്നാനി പാണ്ടികശാല കോട്ട
പൊന്നാനി പാണ്ടികശാല കോട്ടയിലെ സിനിമ ചിത്രീകരണം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Dec 16, 2024, 6:01 PM IST

പൊന്നാനി -മലയാളത്തിലെ മുൻനിര ചിത്രങ്ങളിലെ നായകന്മാർക്ക് പ്രതികാരം ചെയ്യാൻ പൊന്നാനിയിലെ മണ്ണിൽ ഒരു ഇടം ഉണ്ടായിരുന്നു. പ്രതികാര ജ്വാലയിൽ നായകൻ വില്ലനെ കുത്തിമലർത്തി ചോര ചിന്തിച്ച ഭൂമിക കേരള ചരിത്രാംശം ഉറങ്ങുന്ന മണ്ണ് കൂടിയാണ്.

'പറവ', 'പാപ്പി അപ്പച്ച', 'ചാണക്യ തന്ത്രം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ ക്ലൈമാക്‌സ് രംഗങ്ങൾ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്നതിൽ ആ ഭൂമി കൂടി മുഖ്യ പങ്കുവഹിക്കുന്നുണ്ട്. പൊന്നാനി മജിസ്ട്രേറ്റ് കോടതിക്ക് നേരെ എതിർവശമുള്ള പാണ്ടികശാലയാണ് ആ ഇടം.

PARAVA CINEMA SHOOTING LOCATION  പാണ്ടികശാല സിനിമ ലൊക്കേഷന്‍  Pandikkasala Fort  പൊന്നാനി പാണ്ടികശാല കോട്ട
പറവ സിനിമയില്‍ നിന്ന് (ETV Bharat)

വലിയ ആൽമരങ്ങൾക്ക് താഴെ മേൽക്കൂരയില്ലാതെ നിൽക്കുന്ന ഒരു കെട്ടിടം. ചുവരുകളിലൂടെ ആൽമര വേരുകൾ പിടിച്ചു കയറിയിരിക്കുന്നു. നഗര ഹൃദയത്തിൽ ആണെങ്കിലും ഏതോ ഉൾവനത്തിൽ ഒറ്റപ്പെട്ട കെട്ടിടത്തിന്‍റെ പ്രതീതി.

പാണ്ടികശാലയില്‍ സിനിമ ചിത്രീകരിക്കുന്നു (ETV Bharat)

പറവ സിനിമയിൽ ദുൽഖർ സൽമാന്‍റെ കഥാപാത്രത്തെ കൊലപ്പെടുത്തിയ സൗബിൻ ഷാഹിറിന്‍റെയും, ശ്രീനാഥ് ഭാസിയുടെയും കഥാപാത്രങ്ങളോട് നായകനായ ഷെയ്ൻ നിഗം പ്രതികാരം ചെയ്യുന്നത് ഈ ലൊക്കേഷനിൽ വച്ചാണ്. സൗബിന്‍റെയും ഭാസിയുടെയും കഥാപാത്രങ്ങൾ കനത്ത മഴയിൽ മേൽക്കൂരയില്ലാത്ത ചുവരുകൾക്കു മുകളിൽ കയറി നിന്ന് കൊലച്ചിരി ചിരിക്കുന്നത് സിനിമ കണ്ടിരിക്കുന്ന പ്രേക്ഷകനിലും ദേഷ്യഭാവം ഉണർത്തിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

'ചാണക്യതന്ത്രം' സിനിമയിൽ തമിഴ് ഗുണ്ടകളെ നടൻ ഉണ്ണി മുകുന്ദൻ ഇടിച്ച് നിലംപരിശാക്കുന്നതും ഇവിടെവച്ചാണ്. 'പാപ്പി അപ്പച്ച' സിനിമയിൽ നടൻ സുരേഷ് കൃഷ്‌ണയുടെ വില്ലൻ കഥാപാത്രത്തെ ദിലീപിന്‍റെ കഥാപാത്രമായ പാപ്പി ഇടിച്ച് ശരിയാക്കുന്നതും ഈ മണ്ണിൽ വച്ച് തന്നെ.

പാണ്ടികശാലയില്‍ നിന്ന് ചിത്രീകരിച്ച പറവ സിനിമയിലെ രംഗം (ETV Bharat)

മലയാളത്തിന്‍റെ പ്രിയപ്പെട്ട ക്ലൈമാക്‌സ് ലൊക്കേഷൻ ഇനി ഓർമ്മ. ഇടക്കാലത്ത് കാടുകയറി സാമൂഹിക വിരുദ്ധ കേന്ദ്രമായിരുന്നു ഇവിടം. മുൻസിപ്പാലിറ്റി ഇടപെട്ട് സ്ഥലം വൃത്തിയാക്കിയതോടെ സീരിയലുകളുടെയും ഷോർട്ട് ഫിലിമുകളുടെയും കല്യാണ വീഡിയോകളുടെയും പ്രധാന ലൊക്കേഷനായി ഇവിടം മാറി. ഇടവേളകളിൽ സിനിമകളും ചിത്രീകരിച്ചു പോന്നിരുന്നു.

തമിഴ് കന്നട ചിത്രങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ ഗുജറാത്തികളുടെ വാണിജ്യ വ്യാപാര കേന്ദ്രമായിരുന്നു ഇവിടം.

പൊന്നാനിയുടെ ചരിത്രത്തോളം പ്രാധാന്യമുണ്ട് ഈ കെട്ടിടങ്ങൾക്കും. പൊന്നാനി പോർട്ടിൽ അടുത്തിരുന്ന കപ്പലുകളിൽ നിന്നുള്ള സാധനസാമഗ്രികൾ സൂക്ഷിച്ചിരുന്ന സ്ഥലമാണിത്. പാണ്ടികശാല എന്നറിയപ്പെട്ടിരുന്ന ഭൂമിക ബ്രിട്ടീഷ് ഭരണത്തിനുശേഷം ആളൊഴിഞ്ഞ ഒരു കോട്ടയായി മാറി.

പറവ സിനിമയിലെ രംഗം (ETV Bharat)

ഏകദേശം 600 വർഷത്തെ പഴക്കമുണ്ട് ഈ കോട്ടയ്ക്ക്. സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറിയതോടെ ഈ സ്ഥലം കാണാൻ ധാരാളം സഞ്ചാരികളും ഒഴുകിയെത്തി.

പാണ്ടികശാലയില്‍ നിന്ന് സിനിമ ചിത്രീകരിക്കുന്നു (ETV Bharat)

ഏകദേശം 600- 700 വർഷം പഴക്കമുള്ള ആൽ മരങ്ങളാണ് പ്രദേശത്തു നിന്നും മുറിച്ചു മാറ്റിയിരിക്കുന്നത്. ഇ ടി വി ഭാരതത്തിന്‍റെ അന്വേഷണത്തിൽ ഈ പ്രദേശം സ്വകാര്യ വ്യക്തികളുടെ കയ്യിലാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു.

സിനിമ ചിത്രീകരണത്തിനിടെ (ETV Bharat)

ദീർഘനാൾ കോടതി വ്യവഹാരത്തിൽ ഏർപ്പെട്ടു കിടന്നിരുന്ന സ്ഥലം വിധി അനുകൂലമായി ലഭിച്ച ഉടമസ്ഥർ വാണിജ്യ സ്ഥാപനമായി നവീകരിക്കാൻ തീരുമാനിച്ചതാണ് ചരിത്ര ഭൂമിക മൺമറയുന്നതിന് കാരണമായത്.

പാണ്ടികശാല കോട്ട (ETV Bharat)

കോട്ടയുടെ നേരെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന മജിസ്ട്രേറ്റ് കോടതി ബ്രിട്ടീഷുകാർ പണികഴിപ്പിച്ചതാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ കോടതി സമുച്ചയങ്ങളിൽ ഒന്നാണ് ഇത്.

ചാണക്യതന്ത്രം ചിത്രീകരണത്തിനിടെ (ETV Bharat)

ബ്രിട്ടീഷ് എൻജിനീയറിങ് വൈദഗ്ത്യത്തിന്‍റെ പാരമ്യമാണ് കോടതി കെട്ടിടം. കോടതിക്കുള്ളിലെ ഓരോ മുറികളും കേരളത്തിന്‍റെ ചരിത്രം വിളിച്ചു പറയും.

പൊന്നാനി പാണ്ടികശാല കോട്ട (ETV Bharat)

എന്തായാലും ഇനി സിനിമയിലെ കഥാപാത്രങ്ങൾക്ക് പ്രതികാരം ചെയ്യാൻ പൊന്നാനിയിലെ മണ്ണിൽ ഒരു ഇടമില്ല.

Also Read:സംവിധായകനെ ഞെട്ടിച്ച് 'എ പാൻ ഇന്ത്യൻ സ്‌റ്റോറി'... ചലച്ചിത്രമേളയിൽ വൻ വരവേൽപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.