ETV Bharat / state

ചിരുത കോളനിയിൽ വൈദ്യുതി അണഞ്ഞിട്ട് രണ്ടു വർഷം; രാത്രിയെ അതിജീവിക്കുന്നത് മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ - NO ELECTRICITY IN CHIRUTHA COLONY

അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് ചിരുത കോളനിയില്‍ താമസിക്കുന്നത്.

SITUATION OF TRIBAL GROUP KERALA  മലപ്പുറം ആദിവാസി കോളനി വൈദ്യുതി  ചിരുത കോളനിയില്‍ വൈദ്യുതി ഇല്ല  MALAYALAM LATEST NEWS
House In Chirutha Colony (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

മലപ്പുറം: നിലമ്പൂർ ചാലിയാർ പഞ്ചായത്ത് കാനക്കുത്ത് ചിരുത കോളനിയിൽ വൈദ്യുതി അണഞ്ഞിട്ട് രണ്ടു വർഷം. കാട്ടാനക്കൂട്ടം തമ്പടിക്കുന്ന വനപ്രദേശത്തുളള കോളനിയില്‍ മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിലുമാണ് ആളുകള്‍ രാത്രിയെ അതിജീവിക്കുന്നത്. പഴയ വീടുകളിൽ വൈദ്യുതി ഉണ്ടായിരുന്നെന്നും പുതിയ വീട് ലഭിച്ചതിന് ശേഷം ഇവ പുനസ്ഥാപിച്ചിട്ടില്ല എന്നുമാണ് കോളനി നിവാസികള്‍ പറയുന്നത്.

കരാറുകാരൻ തന്‍റെ ജോലി പൂര്‍ത്തിയാക്കിയിട്ടും വൈദ്യുതി ലഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പുതിയ വീടുകളില്‍ വൈദ്യുതി ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എന്നും കോളനിവാസികള്‍ പറയുന്നു. എത്രയും പെട്ടെന്ന് വൈദ്യുതി ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുപ്രവർത്തകരുടെയും ആവശ്യം.

ചിരുത നിവാസി മാധ്യമങ്ങളോട് (ETV Bharat)

ഫോറസ്റ്റിന് നടുവില്‍ സ്ഥിതി ചെയ്യുന്ന കോളനിയില്‍ താമസിക്കുന്നത് അതി ദരിദ്ര വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ്. വെള്ളക (66), ശേഖരൻ അംബിക (48), വേലായുധൻ (64), ചിരുത (85), സുന്ദരൻ, ചിന്നമ്മു എന്നിവരടങ്ങുന്ന ആറു കുടുംബങ്ങളാണ് കോളനിയില്‍ നിലവില്‍ താമസിക്കുന്നത്. പ്രായാധിക്യം മൂലം കാടുനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ചിരുത കോളനിയില്‍ താമസിക്കുന്ന പലരും.

നിത്യസാധനങ്ങൾ വാങ്ങാന്‍ കോളനികളിലെ എല്ലാ ആളുകളും ചേർന്ന് ഒരു ഓട്ടോറിക്ഷക്കാരനെ ഏൽപ്പിച്ചു. ആ ഓട്ടോറിക്ഷയിലാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നത്. എന്നാൽ രാത്രികാലങ്ങളിൽ ആന ഇറങ്ങുന്ന ഇടമായത് കൊണ്ട് ഇവർക്ക് പുറത്തിറങ്ങാൻ ഒരാളെ വിളിച്ചാൽ വരാനുള്ള സാഹചര്യമല്ല.

കഴിഞ്ഞദിവസം വൈകുന്നേരം ആനക്കൂട്ടത്തെ കണ്ട് അമ്പരന്ന് വീട്ടിനുള്ളിലേക്ക് കയറിപ്പോയ ചിരുത പറയുന്നു. ഞങ്ങളുടെ പഴയകാലങ്ങളില്‍ ഈ ഭാഗത്ത് ആന ഉണ്ടായിരുന്നില്ല. എന്നാൽ കാട്ടാന കൂട്ടങ്ങൾ കൃഷിയിടത്തും മുറ്റത്തുമെല്ലാം ഒരു കൂസലും ഇല്ലാതെ നടക്കുന്ന അവസ്ഥയാണ് നിലവില്‍ ഉളളത്. സാധാരണയായി ആദിവാസി കോളനികളില്‍ അവര്‍ക്ക് അനുവദിച്ചിട്ടുളള സാധനങ്ങളും മരുന്നും കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രൊമോട്ടർമാരെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ പ്രൊമോട്ടർമാര്‍ ഇതുവഴി വരാറില്ല എന്നാണ് ചിരുത കോളനി നിവാസികള്‍ പറയുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ചിരുത കോളനിയില്‍ നിന്ന് മാറി താമസിക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും മാറാതെ താമസിക്കുകയായിരുന്നു കോളനി നിവാസികള്‍. തങ്ങളുടെ പൂർവികരെ സംസ്‌കരിച്ച സ്ഥലം ആയതുകൊണ്ട് തന്നെ ഇവിടുന്ന് മാറാൻ തയ്യാറല്ല. മരിച്ചാൽ ഇവിടെക്കിടന്ന് മരിക്കും എന്ന് കോളനി നിവാസികള്‍ ഉറപ്പിച്ച് പറഞ്ഞു. ഈ സാഹചര്യത്തിലാണ് ചാലിയാർ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് ഇവർക്ക് ലൈഫ് മിഷൻ വീടുകൾ അനുവദിച്ചത്. നിലവുലുണ്ടായിരുന്ന വീടുകള്‍ പൊളിച്ചാണ് പുതിയ വീടുകള്‍ പണിതത്. അടുക്കളയുടെയും കക്കൂസിന്‍റെയും പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Also Read: കാത്തിരിന്നിട്ടും പാലമില്ല: കാട്ടാറിന് അക്കരെയെത്താന്‍ ഈറ്റയുടെ തൂക്കുപാലം മാത്രം, ദുരിതം പേറി കള്ളക്കൂട്ടികുടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.