ETV Bharat / state

ഭൂമി കയ്യേറി, വീട് പണിക്ക് ഫണ്ട് അനുവദിക്കരുതെന്ന് പഞ്ചായത്തിന് വനംവകുപ്പിന്‍റെ കത്ത്, ദുരിതത്തിലായി സഹോദരങ്ങൾ - LAND INVASION ISSUE MALAPPURAM

ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്‍റെ നിർമാണം വനംവകുപ്പ് തടസപ്പെടുത്തിയതായാണ് പരാതി.

ലൈഫ് മിഷൻ പദ്ധതി  LIFE MISSION EVICTION IN NILAMBUR  LIFE MISSION  LATEST NEWS IN MALAYALAM
Narayanan, Narayani (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

മലപ്പുറം: ലൈഫ് മിഷൻ പദ്ധതിക്ക് കീഴിൽ അനുവദിച്ച വീടിന്‍റെ തറ നിർമാണം പൂർത്തിയായി ആറ് മാസം കഴിഞ്ഞിട്ടും വീടെന്ന സ്വപ്‌നം മുന്നോട്ട് കൊണ്ടു പോവാനാവാതെ സഹോദരങ്ങൾ. ഇവരുടെ 10 സെന്‍റ് സ്ഥലം വനഭൂമി കൈയേറിയതാണെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് ഉടക്കിട്ടതോടെയാണ് വീട് നിർമാണം പാതിവഴിയിൽ നിന്നുപോയത്. 50 വർഷത്തിലേറെയായി നികുതി അടയ്ക്കുന്ന ഭൂമിയിൽ നിന്ന് തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഇവർ.

65കാരനായ നാരായണനും 59കാരി നാരായണിയും ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂരിൽ നിലവിൽ താമസിക്കുന്ന ഭൂമിയിലാണ് ജനിച്ചു വളർന്നത്. പിതാവിൽ നിന്നും കൈമാറിക്കിട്ടിയ ഭൂമിയാണിത്. താമസിച്ചിരുന്ന കൊച്ചുകൂര മഴയിൽ ഏത് നിമിഷവും തകർന്നടിയാമെന്ന അവസ്ഥയായതോടെയാണ് ലൈഫ് പദ്ധതിയിൽ വീടിനായി ഇവർ അപേക്ഷിച്ചത്.

ഭൂമി കയ്യേറി, വീട് പണിക്ക് ഫണ്ട് അനുവദിക്കരുതെന്ന് പഞ്ചായത്തിന് വനംവകുപ്പിന്‍റെ കത്ത് (ETV Bharat)

ചാലിയാർ പഞ്ചായത്ത് പദ്ധതിയുടെ കീഴിൽ 20,000 രൂപ ആദ്യ ഗഡുവായി ഇവർക്ക് അനുവദിച്ചിരുന്നു. തുടർന്ന് കരാറുകാരൻ ജോലി ഏറ്റെടുത്തു. രണ്ട് വീടിന്‍റെയും തറയുടെ പണി പൂർത്തിയാകാറായപ്പോഴാണ് നിർമാണത്തിന് ഫണ്ട് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയത്. വനംവകുപ്പ് ഭൂമി കൈയ്യേറിയാണ് ഇവർ വീട് നിർമാണം നടത്തുന്നതെന്നായിരുന്നു വനംവകുപ്പിന്‍റെ വാദം.

റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് രണ്ടുമാസം മുമ്പ് നടത്തിയ സർവേയിലാണ് ഇവരുടെ ഭൂമി വനഭൂമിയാണെന്ന് കണ്ടെത്തിയത്. 15 വർഷം മുമ്പ് സ്ഥാപിച്ച ജണ്ട മറികടന്നുള്ള സ്ഥലങ്ങളിലാണ് വനംവകുപ്പ് അവകാശവാദം ഉന്നയിച്ചത്. മുൻകാലങ്ങളിൽ കൈയേറ്റം നടത്തിയതാണെന്ന് വകുപ്പ് അധികൃതരുടെ വിശദീകരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ ഭൂമിക്ക് ആധാരവും പട്ടയവും ഉണ്ടെന്നാണ് ചാലിയാർ പഞ്ചായത്തിന്‍റെ നിലപാട്. ഇവർക്ക് സ്വന്തം ഭൂമി നഷ്‌ടപ്പെടാതിരിക്കാനുള്ള നടപടികളുണ്ടാവണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ലൈഫ് പദ്ധതിയിലെ വിഹിതം തടസപ്പെട്ടതോടെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറുകയാണ് ഇരുവരും.
പിറന്നുവീണ മണ്ണിൽ നിന്ന് എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു.

നിലവിലുണ്ടായിരുന്ന വീട് പൊളിച്ചാണ് പുതിയ വീടിന് തറയൊരുക്കിയതെന്ന് നാരായണൻ പറഞ്ഞു. വർഷങ്ങളായി നികുതിയടച്ച് പോരുന്ന പട്ടയഭൂമിയാണ് ഇരുവരുടേയും. കുടുംബത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

Also Read: ലൈഫ് മിഷൻ: രണ്ട് ജില്ലകളില്‍ 100 പേര്‍ക്ക് വീടെന്ന സ്വപ്‌നം സഫലമാകുന്നു, ധാരണപത്രം ഒപ്പുവച്ച് സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.