മധുര: ശ്രീവല്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന്‍ ഇളയരാജയെ തടഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍. ആചാര പ്രകാരം ശ്രീകോവിലില്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങി.
ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്‌നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം, നന്ദാവനം തുടങ്ങിയവയിൽ അദ്ദേഹം ദർശനം നടത്തി. ഇതിനു പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്‍റെ ശ്രീകോവിലില്‍ പ്രവേശിക്കുന്നതിനിടയില്‍ നിന്ന് ഭാരഭാഹികള്‍ തടയുകയായിരുന്നു. തുടർന്ന് അദ്ദേഹം ശ്രീകോവിലിന്‍റെ പുറത്തു നിന്ന് പ്രാർത്ഥന നടത്തി.
இளையராஜாவை அர்த்த மண்டபத்திலிருந்து வெளியேற்றிய ஜீயர்கள்..
— Kumaran Karuppiah (@2kkumaran) December 16, 2024
இப்போல்லாம் யாரு சார் ஜாதி பாக்குறான்னு சொன்னவனுக எல்லாம் இதுக்கு என்ன சொல்லப்போறீங்க??
யாரு கோவில்ல யாரு நாட்டாமை பண்றது?? #Ilayaraja pic.twitter.com/B4330PsT2J
സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇളയരാജയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ആളുകള്‍ രംഗത്ത് എത്തി.ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.
ഇതേസമയം സാധാരണയായി പൂജാരിമാര്‍ അല്ലാതെ ശ്രീകോവിലില്‍ ആരും കയറാറില്ലെന്നും ഇളയരാജയ്ക്ക് എന്തെങ്കിലു ആശയക്കുഴപ്പം സംഭവിച്ചതാകാമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
இசைஞானி இளையராஜா ஶ்ரீவில்லிபுத்தூரில் #ilaiyaraaja #Ilayaraja#Divyapasuram#AndalTemple pic.twitter.com/Kmu01Y82Bg
— Sanjeevi Kumar S (@SSanjeeviK) December 15, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സംഭവം വിവാദമായതോടെ ശ്രീകോവിലിന് പുറത്തുവച്ച് ഇളയരാജയെ പുരോഹിതന്മാർ മാല അണിയിച്ചു ആദരിച്ചു. ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്ത് കടന്നതെന്നാണ് അദ്ദേഹത്തിന്‍റെ അനുയായികള്‍ പറയുന്നത്.
ஸ்ரீவில்லிபுத்தூர் ஆண்டாள் கோயில் கருவறைக்குள் நுழைந்த இளையராஜா தடுத்து நிறுத்தம்#srivilliputhur #andaltemple #ilayaraja #virudhunagarnews #kumudamnews pic.twitter.com/GEDe0y8IyN
— KumudamNews (@kumudamNews24x7) December 16, 2024
ജാതിവിവേചനത്തിന്‍റെ പേരിലാണ് ഇളയരാജയെ തടഞ്ഞതെന്നടക്കമുള്ള വിമര്‍ശനം ഉയര്‍ന്നതോടെയാണ് ക്ഷേത്രഭാരവാഹികള്‍ വിശദീകരണവുമായി രംഗത്ത് എത്തി.
അതേസമയം അധികൃതരുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ചകള്‍ വ്യാപകമാണ്. ഈ വിഷയത്തില്‍ ഗാനരചയിതാവ് രാജീവ് ആലുങ്കലും ഇളയരാജയെ പിന്തുണച്ച് രംഗത്ത് എത്തി.
The greatest Musician of India, & pious, ardent Hindu Bhakt-BJP nominated Rajya Sabha MP Maestro Ilayaraja ws denied entry to the sanctum sanctorum of the Srivilliputhur temple. This is why Tamilnadu needed (the great) Periyar. Periyar is relevant even today.
— Dr Jaison Philip. M.S., MCh (@Jasonphilip8) December 16, 2024
Video credit: Spark… pic.twitter.com/EEHH4eyzc5
ശ്രീലകത്ത് നിന്ന് ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീത പെയ്‌തിറങ്ങി. നിയമങ്ങളെഴുതിയ ആചാരഹൃദയങ്ങള്‍ പിന്നെയും പ്രണവത്തെ മറന്നുറങ്ങി എന്നാണ് സോഷ്യല്‍ മീഡിയയില്‍ രാജീവ് ആലുങ്കല്‍ കുറിച്ചിരിക്കുന്നത്.
Also Read:സംവിധായകനെ ഞെട്ടിച്ച് 'എ പാൻ ഇന്ത്യൻ സ്‌റ്റോറി'... ചലച്ചിത്രമേളയിൽ വൻ വരവേൽപ്പ്