കേരളം

kerala

ETV Bharat / entertainment

'എന്‍റെ സഹോദരാ, കാലത്തിന്‍റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും'; ദു:ഖം പങ്കുവച്ച് ഫഹദ് ഫാസില്‍ - Fahadh Faasil on Jenson s death - FAHADH FAASIL ON JENSON S DEATH

ജെന്‍സന്‍റെ ചിത്രം ഫേസ്‌ബുക്കില്‍ പങ്കുവച്ച് കൊണ്ടായിരുന്നു ഫഹദ് അനുശോചനം രേഖപ്പെടുത്തിയത്. കാലത്തിന്‍റെ അവസാനം വരെ ജെന്‍സന്‍ ഓര്‍ക്കപ്പെടും എന്നാണ് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചത്.

FAHADH FAASIL PENS A HEARTFELT NOTE  FAHADH FAASIL FACEBOOK POST  ഫഹദ് ഫാസില്‍  ജെന്‍സന് അനുശോചനം
Fahadh Faasil on Jenson s death (ETV Bharat)

By ETV Bharat Entertainment Team

Published : Sep 12, 2024, 2:48 PM IST

Updated : Sep 13, 2024, 11:44 AM IST

കേരളക്കരയെ ഒന്നടങ്കം വേദനയില്‍ ആഴ്‌ത്തുകയാണ് ജെന്‍സന്‍റെ വിയോഗം. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരന്‍ ജെന്‍സന്‍റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍ രംഗത്തെത്തി.

'കാലത്തിന്‍റെ അവസാനം വരെ നീ ഓര്‍ക്കപ്പെടും സഹോദരാ' -എന്നാണ് ഫഹദ് ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. ജെന്‍സന്‍റെ ഒരു ചിത്രവും ഫഹദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഫഹദിന്‍റെ പോസ്‌റ്റിന് പിന്നാലെ ജെന്‍സന് ആദരാഞ്‌ജലികള്‍ അര്‍പ്പിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി.

'കഴിയുമെങ്കില്‍ ആ പെണ്‍കുട്ടിയുടെ അരികെ നസ്രിയയെയും കൂട്ടി ചെല്ലണം, ഒരു സമാധാന വാക്ക് പറഞ്ഞ് ആശ്വസിപ്പിക്കണം', 'നീയാണ് ഇനി പുതിയ തലമുറയ്‌ക്ക് നായകന്‍.. നീ മരിച്ചിട്ടില്ല.. ജീവിക്കും, ഞങ്ങളുടെ മനസ്സില്‍ നിത്യഹരിതമായി...', 'ശ്രുതിയെ തനിച്ചാക്കി ജെന്‍സന്‍ പോയി, എല്ലാം നേരിടാനുള്ള കരുത്ത് ആ കുട്ടിക്കുണ്ടാകട്ടെ', 'ഇത്രയും വിഷമിപ്പിച്ച മറ്റൊരു വാര്‍ത്തയില്ല', ശ്രുതിയ്‌ക്ക് സുരക്ഷിതമായി കയറി കിടക്കാന്‍ ഒരു വീട് നല്‍കണം എന്നായിരുന്നു ജെന്‍സന്‍റെ സ്വപ്‌നം. അതിനും മുമ്പേ മാഞ്ഞു പോയല്ലോ' -ഇങ്ങനെ നീണ്ടു പോകുന്നു ഫഹദ് ഫാസിലിന്‍റെ ആരാധകരുടെ കമന്‍റുകള്‍.

ജെന്‍സന്‍റെ വിയോഗത്തില്‍ മമ്മൂട്ടിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നുവെന്നും ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമെന്നാണ് മമ്മൂട്ടി പ്രതികരിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു മമ്മൂട്ടി ജെന്‍സന് അനുശോചനം രേഖപ്പെടുത്തിയത്.

'ജെന്‍സന്‍റെ വിയോഗം വലിയ ദു:ഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറമാണ്... സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെന്‍സന്‍റെ പ്രിയപ്പെട്ടവര്‍ക്കും. ' -ഇപ്രകാരമാണ് മമ്മൂട്ടി കുറിച്ചത്.

Also Read: 'ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറം'; ജെന്‍സന്‍റെ വിയോഗത്തില്‍ വേദന പങ്കിട്ട് മമ്മൂട്ടി - Mammootty on Jenson s death

Last Updated : Sep 13, 2024, 11:44 AM IST

ABOUT THE AUTHOR

...view details