കേരളം

kerala

ETV Bharat / entertainment

ഫഹദിനൊപ്പം ആദ്യമായി കല്യാണി പ്രിയദർശൻ ; അൽത്താഫ് സലീം സിനിമ തുടങ്ങി - Odum Kuthira Chadum Kuthira - ODUM KUTHIRA CHADUM KUTHIRA

'ഓടും കുതിര ചാടും കുതിര' എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ രേവതി പിള്ളയും ധ്യാൻ ശ്രീനിവാസനും പ്രധാന വേഷങ്ങളിലുണ്ട്

FAHADH WITH KALYANI PRIYADARSHAN  ALTAF SALIM NEXT WITH FAHADH FAASIL  FAHADH FAASIL MOVIES  FAHADH FAASIL WITH DHYAN
Odum Kuthira Chadum Kuthira

By ETV Bharat Kerala Team

Published : Apr 29, 2024, 3:22 PM IST

ൽത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് കിക്കോഫ്. ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് 'ഓടും കുതിര ചാടും കുതിര' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് എറണാകുളത്ത് തുടക്കമായി.

നിർമാതാവ് ആഷിഖ് ഉസ്‌മാന്‍റെ പിതാവ് ഉസ്‌മാൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. സംവിധായകൻ അൽത്താഫ് സലീമിന്‍റെ ഭാര്യ ശ്രുതി ശിഖാമണി ആദ്യ ക്ലാപ്പടിച്ചു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് 'ഓടും കുതിര ചാടും കുതിര' നിർമിക്കുന്നത്.

'ഓടും കുതിര ചാടും കുതിര'യ്‌ക്ക് തുടക്കം

ധ്യാൻ ശ്രീനിവാസൻ, ലക്ഷ്‌മി ഗോപാലസ്വാമി, വിനയ് ഫോർട്ട്‌, ലാൽ, രഞ്ജി പണിക്കർ, റാഫി, ജോണി ആന്‍റണി, സുരേഷ് കൃഷ്‌ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ഇടവേള ബാബു, വിനീത് ചാക്യാർ, ശ്രീകാന്ത് വെട്ടിയാർ. സാഫ് ബോയ്, ആതിര, നിരഞ്ജന തുടങ്ങിയവരും ഈ സിനിമയിൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്. ജിന്‍റോ ജോർജ് ഛായാഗ്രാഹകനാകുന്ന ഈ സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് സംവിധായകൻ കൂടിയായ അഭിനവ് സുന്ദർ നായ്‌ക്കാണ്. ജെസ്റ്റിൻ വർഗീസാണ് സംഗീത സംവിധാനം.

പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്, പ്രൊഡക്ഷൻ ഡിസൈനർ - അശ്വനി കലേ, മേക്കപ്പ് - റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് - മഷർ ഹംസ, സൗണ്ട് - നിക്‌സൺ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അനീവ് സുകുമാർ, അസോസിയേറ്റ് ഡയറക്‌ടർ - ശ്യാം പ്രേം, അസിസ്റ്റന്‍റ് ഡയറക്‌ടർ - ജിനു എം ആനന്ദ്, ബാബു ചേലക്കാട്, അനശ്വര രാംദാസ്, ജേക്കബ് ജോർജ്, ക്ലിന്‍റ് ബേസിൽ, അമീൻ ബാരിഫ്, അമൽ ദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - എസ് കെ എസ്‌തപ്പാൻ, പ്രൊഡക്ഷൻ മാനേജർ - സുജീദ് ഡാൻ ഹിരൺ മഹാജൻ, ഫിനാൻസ് കൺട്രോളർ - ശിവകുമാർ പെരുമുണ്ട, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, പരസ്യകല - യെല്ലോ ടൂത്ത്‌സ്, വിതരണം - സെൻട്രൽ പിക്‌ചേഴ്‌സ് റിലീസ്, പി ആർ ഒ - എ എസ് ദിനേശ്.

ALSO READ:അൽത്താഫിന് മൈക്ക് അലർജി, അനാർക്കലിയുടെ 'കോമഡി ഗുരു'; കളർഫുളായി 'മന്ദാകിനി' ട്രെയിലർ ലോഞ്ച്

ABOUT THE AUTHOR

...view details