കേരളം

kerala

ETV Bharat / entertainment

തിയേറ്ററുകളില്‍ 'ആവേശ'പ്പൂരം; രംഗൻ ചേട്ടനും പിള്ളേരും മൂന്നാം വാരത്തിലേക്ക് - Aavesham in theaters - AAVESHAM IN THEATERS

ബോക്‌സ് ഓഫിസിനെ വിറപ്പിച്ച് 'ആവേശം'. മൂന്നാം വാരമായിട്ടും നിറഞ്ഞ കാണികളുമായി പ്രദർശനം തുടരുന്നു

FAHADH FAASIL STARRER AAVESHAM  AAVESHAM ENTERS ITS THIRD WEEK  AAVESHAM THEATER RESPONSE  AAVESHAM COLLECTION
Aavesham

By ETV Bharat Kerala Team

Published : Apr 26, 2024, 5:46 PM IST

തിയേറ്ററുകൾ പൂരപ്പറമ്പാക്കി 'ആവേശം' മൂന്നാം വാരത്തിലേക്ക്. ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്‌ത 'ആവേശം' പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുകയാണ്. ഫഹദിന്‍റെ 'രംഗൻ ചേട്ടനെയും പിള്ളേരെ'യും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ മലയാളത്തിൽ പിറന്നത് മറ്റൊരു സൂപ്പർ ഡ്യൂപ്പർ ഹിറ്റ്.

ഈദ് - വിഷു റിലീസായി 350 ലധികം സ്‌ക്രീനുകളിലൂടെയാണ് 'ആവേശം' തിയേറ്ററുകളിലെത്തിയത്. മൂന്നാം വാരമായിട്ടും നിറഞ്ഞ കാണികളുമായാണ് പലയിടത്തും ചിത്രം പ്രദര്‍ശനം തുടരുന്നത്. 'രോമാഞ്ച'ത്തിന് ശേഷം മറ്റൊരു വമ്പന്‍ ഹിറ്റ് 'ആവേശ'ത്തിലൂടെ സംവിധായകന്‍ ജിത്തു മാധവന് ലഭിച്ചിരിക്കുകയാണ്.

ആവേശം വിജയകരമായ മൂന്നാം വാരത്തിലേക്ക്

അന്‍വര്‍ റഷീദ് എന്‍റര്‍ടയിന്‍മെൻസിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് 'ആവേശം' സിനിമയുടെ നിർമാണം. മൂന്ന് കോളജ് വിദ്യാർഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥയാണ് 'ആവേശം' പറയുന്നത്. മമ്മൂട്ടിയുടെ 'ഭീഷ്‌മപര്‍വ്വം' എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം എ&എ റിലീസ് വിതരണത്തിനെത്തിച്ച ചിത്രം കൂടിയാണിത്.

ഫഹദിന് പുറമെ സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്‌സ്‌റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ഥി, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിവരാണ് 'ആവേശ'ത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നത്.

സമീര്‍ താഹിര്‍ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 'ആവേശ'ത്തിലെ ഗാനങ്ങളെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്ററായ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനർ അശ്വിനി കാലെയാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - എആര്‍ അന്‍സാര്‍, ലൈന്‍ പ്രൊഡ്യൂസര്‍ - പി കെ ശ്രീകുമാര്‍, പ്രോജക്‌ട് സിഇഒ - മൊഹ്‌സിന്‍ ഖൈസ്, മേക്കപ്പ് - ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം - മസ്ഹര്‍ ഹംസ, ഓഡിയോഗ്രഫി - വിഷ്‌ണു ഗോവിന്ദ്, ആക്ഷന്‍ - ചേതന്‍ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയര്‍, ടൈറ്റിൽ ഡിസൈന്‍ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് ശേഖര്‍, പിആര്‍ഒ - എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - സ്‌നേക്ക് പ്ലാന്‍റ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

Also Read:ഒരു സിനിമയെ ഒറ്റയ്‌ക്ക് ചുമലിലേറ്റാൻ കഴിയുമെന്ന് തെളിയിച്ചത് ആ ചിത്രം; 'പഞ്ചവത്സര പദ്ധതി' ഇക്കാലത്തിന്‍റെ കഥയെന്നും സിജു വില്‍സൺ

ABOUT THE AUTHOR

...view details