കേരളം

kerala

ETV Bharat / entertainment

"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" തീയറ്ററുകളിലേക്ക്; ദുരൂഹതകൾ മറനീക്കി പുറത്തേക്ക് - ഫെബ്രുവരി 23 ന് തീയറ്ററുകളിലെത്തും

മാതാ ഫിലിംസിന്‍റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" എന്ന ചിത്രം ഫെബ്രുവരി 23 ന് തീയറ്ററുകളിലെത്തുന്നു. ഹൈറേഞ്ചിലേക്കുള്ള ഒരു അമ്മയുടേയും മകളുടേയും യാത്രയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

Ennittum Neeyenne Arinjillallo  എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ  ഫെബ്രുവരി 23 ന് തീയറ്ററുകളിലെത്തും  മാതാ ഫിലിംസ് ബാനർ
"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ" തീയറ്ററുകളിലേക്ക്

By ETV Bharat Kerala Team

Published : Feb 15, 2024, 3:38 PM IST

മാതാ ഫിലിംസിന്‍റെ ബാനറിൽ ഷിജു പനവൂർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ " എന്ന ചിത്രം ഫെബ്രുവരി 23 ന് തീയറ്ററുകളിലെത്തുന്നു. ഹൈറേഞ്ചിലേക്കുള്ള ഒരു അമ്മയുടേയും മകളുടേയും യാത്രയുടെ പശ്ചാത്തലത്തിലാണ് കഥ മുന്നോട്ട് പോകുന്നത്.

പത്മരാജ് രതീഷ്, രേണു സൗന്ദർ, പൗളി വത്സൻ, ഷിജു പനവൂർ, അരിസ്‌റ്റോ സുരേഷ്, കണ്ണൻ സാഗർ, ജീൻ വി ആന്‍റോ, ഷിബു ലബാൻ, സജി വെഞ്ഞാറമൂട്, അമ്പൂരി ജയൻ, ശിവമുരളി, നാൻസി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മഞ്ഞ് മൂടിയ ഒരു രാത്രിയിൽ നഗരത്തിലെ ബസ്‌റ്റാന്‍റിൽ നിന്നും പുറപ്പെടുന്ന ഒരു ബസ്സിന് മുൻപിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകൾ മിന്നുവും. ആ യാത്രയില്‍ അവർ മാധവനെന്ന ഒരു അപരിചിതനെ പരിചയപ്പെടുന്നു. ആ യാത്രയില്‍ പല തരത്തിലും അയാൾ അവരെ സഹായിക്കുന്നു. ഹൈറേഞ്ചിലേക്ക് പോകുന്ന ആ ബസ് യാത്രയില്‍ പലതരം അപകടങ്ങളേയും തരണം ചെയ്യുന്നുണ്ട്. തീര്‍ത്തും ദുരൂഹമായ സംഭവങ്ങളിലൂടെയാണ് ഈ കഥ കടന്നുപോകുന്നത്.

നിർമ്മാണം - എ വിജയൻ, ട്രിനിറ്റി ബാബു, ബൽരാജ് റെഡ്ഢി ആർ, ക്രിസ്റ്റിബായി .സി, ഛായാഗ്രഹണം - ജഗദീഷ് വി വിശ്വം, എഡിറ്റിംഗ് - അരുൺ ആർ എസ്, ഗാനരചന - സനിൽകുമാർ വള്ളിക്കുന്നം, സംഗീതം -രാജ്മോഹൻ വെള്ളനാട്, ആലാപനം - നജിം അർഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹൻ, റിലീസ് - മാതാ ഫിലിംസ്, പിആർഓ- അജയ് തുണ്ടത്തിൽ.

ALSO READ : കുഞ്ചമണ്‍ പോറ്റിയല്ല, ഇനി കൊടുമൺ പോറ്റി ; 'ഭ്രമയുഗ'ത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്‍റെ പേരിൽ അവസാന നിമിഷം മാറ്റം

ABOUT THE AUTHOR

...view details