കേരളം

kerala

ETV Bharat / entertainment

ലുലു മാളിനെ ആവേശകടലാക്കി ദുൽഖർ സൽമാൻ; കൊച്ചിയിലെത്തിയത് ലക്കി ഭാസ്‌കറിന്‍റെ പ്രചാരണാര്‍ഥം - DULQUER SALMAAN AT LULU MALL

പാൻ ഇന്ത്യൻ തെലുഗു ചിത്രമായ ലക്കി ഭാസ്‌കർ ഒക്ടോബർ 31ന് ആഗോള റിലീസായെത്തും.

FILM LUCKY BASKHAR  DULQUER SALMAAN AT LULU MALL  ചിത്രം ലക്കി ഭാസ്‌കർ  ENTERTAINMENT NEWS
Dulquer Salmaan (ETV Bharat)

By ETV Bharat Kerala Team

Published : Oct 25, 2024, 7:11 PM IST

റണാകുളം ലുലു മാളിനെ ആവേശക്കടലാക്കി മാറ്റി സൂപ്പർ താരം ദുൽഖർ സൽമാൻ. ദുൽഖറിന്‍റെ ഏറ്റവും പുതിയ ചിത്രമായ ലക്കി ഭാസ്‌കറിന്‍റെ പ്രചാരണാര്‍ഥം കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിക്കാണ് ദുൽഖർ സൽമാൻ എറണാകുളം ലുലു മാളിൽ എത്തിചേർന്നത്. ലക്കി ഭാസ്‌കറിന്‍റെ സംവിധായകനായ വെങ്കി അറ്റ്ലൂരി, ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരി എന്നിവരും ദുൽഖറിനൊപ്പം വേദി പങ്കിട്ടു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആരാധകർക്കൊപ്പം സംവദിക്കുകയും ലക്കി ഭാസ്‌കറിനെ കുറിച്ച് സംസാരിക്കുകയും ചെയ്‌ത ദുൽഖർ, തന്‍റെ പുതിയ മലയാള ചിത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളും പ്രേക്ഷകരുമായി പങ്കുവച്ചു. ഇവർക്കൊപ്പം ഡിജെ ശേഖർ, ഡബ്‌സി, രശ്‌മി സതീഷ് എന്നിവരുടെ പെർഫോമൻസും ആ വേദിയിൽ വച്ചു നടന്നു. ഡബ്‌സിയുടെ ഗാനത്തിനൊപ്പം ദുൽഖർ ഉൾപ്പെടെയുള്ളവർ നൃത്തം വച്ചതും ആരാധകരെ ആവേശം കൊള്ളിച്ചു.

ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുഗു ചിത്രമായ ലക്കി ഭാസ്‌കർ ഒക്ടോബർ 31ന് ആഗോള റിലീസായെത്തും. കേരളത്തിലും ഗൾഫിലും ഈ ചിത്രം വമ്പൻ റിലീസായി വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ്. തെലുഗു, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്‍റെ മറ്റു പ്രമോഷൻ ഇവന്‍റുകൾ ഇനി ദുബായ്, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വച്ചും നടക്കും.

Meenakshi Chaudhary, Dulquer Salmaan (ETV Bharat)

സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്‍റർടൈൻമെന്‍റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ശ്രീകര സ്‌റ്റുഡിയോസാണ് അവതരിപ്പിക്കുന്നത്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ സമൂഹ മാധ്യമങ്ങളിൽ വലിയ ഹിറ്റായി മാറിയിട്ടുണ്ട്. ഒരു സാധാരണക്കാരന്‍റെ ജീവിതത്തിലെ അസാധാരണമായ കഥ പറയുന്ന ചിത്രമാണ് ലക്കി ഭാസ്‌കർ.

Also Read:ദുൽഖർ സല്‍മാന്‍റെ വേഫറര്‍ ഇനി ജി സി സി ലും സിനിമ വിതരണം ചെയ്യും;'ലക്കി ഭാസ്‌കര്‍' ആദ്യ ചിത്രം

ABOUT THE AUTHOR

...view details