കേരളം

kerala

ETV Bharat / entertainment

'കവലപ്പെടാതെ നന്‍പാ, കണ്ടിപ്പാ നടക്കും...'; ധ്യാന്‍ ശ്രീനിവാസനൊപ്പം കളറാക്കാന്‍ മുകേഷും; 'സൂപ്പർ സിന്ദഗി' ട്രെയിലര്‍ പുറത്ത് - Super Zindagi trailer - SUPER ZINDAGI TRAILER

ചിത്രം ഓഗസ്റ്റ് 9ന് തിയേറ്ററുകളിലെത്തും. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം മികച്ച സ്വീകാര്യത നേടിയിരുന്നു.

DHYAN SREENIVASAN NEW MOVIE  DHYAN SREENIVASAN SUPER ZINDAGI  SUPER ZINDAGI MOVIE SONGS  SUPER ZINDAGI RELEASE DATE
Super Zindagi Poster (ETV Bharat)

By ETV Bharat Kerala Team

Published : Aug 4, 2024, 7:57 PM IST

ധ്യാൻ ശ്രീനിവാസന്‍ പ്രധാന വേഷം കൈകാര്യം ചെയ്‌ത് വിൻറേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യുടെ ട്രെയിലർ റിലീസ് ചെയ്‌തു. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യും.

വിൻറേഷും പ്രജിത്ത് രാജ് ഇകെആറും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിലെ സംഭാഷണങ്ങൾ അഭിലാഷ് ശ്രീധരനാണ് എഴുതിയിരിക്കിന്നത്. കണ്ണൂർ, മൈസൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച സിനിമയിൽ മുകേഷും സുപ്രധാന വേഷത്തിലെത്തുന്നു. പാർവതി നായർ, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര, കലേഷ് രാമാനന്ദ്, ഡയാന ഹമീദ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മനു മഞ്ജിത്തിന്‍റെ വരികൾക്ക് സൂരജ് എസ് കുറുപ്പ് സംഗീതം പകർന്ന ഈ ഗാനം ഗൗരി ലക്ഷ്‌മിയാണ് ആലപിച്ചത്.

ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്‌സ്: പിസി വിഷ്‌ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സംഗീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: അരുൺ ആയുർ, കൊറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്‌സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫിസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്‌ടർ: മുകേഷ് മുരളി, ബിജു ബാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.

Also Read: 'സൂപ്പർ സിന്ദഗി'യിലെ ആദ്യ ഗാനം 'വെൺമേഘങ്ങൾ പോലെ' യൂട്യൂബ് ട്രെൻഡിങ്ങിൽ

ABOUT THE AUTHOR

...view details