ഹൈദരാബാദ്: കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ മോഡലാണ് കിയ സിറോസ്. കിയയുടെ ഇന്ത്യയിലെ ആദ്യത്തെ കോംപാക്റ്റ് സിറോസ് എസ്‌യുവി ആയ ഈ മോഡൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ വാഹനം പരസ്യമായി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025 ജനുവരി 3നാണ് പ്രീ ബുക്കിങ് ആരംഭിക്കുക. ഫെബ്രുവരിയിൽ വിപണിയിലെത്തും.
ആറ് വേരിയന്‍റുകളിലാണ് ഈ കോംപാക്റ്റ് എസ്‌യുവി ലഭ്യമാവുക. കിയ സിറോസ് എച്ച്‌ടികെ, എച്ച്‌ടികെ(ഒ), എച്ച്‌ടികെ പ്ലസ്, എച്ച്‌ടിഎക്‌സ്, എച്ച്‌ടിഎക്‌സ് പ്ലസ്, എച്ച്‌ടിഎക്‌സ് പ്ലസ് (ഒ) എന്നിവയാണ് വേരിയന്‍റുകൾ. രണ്ട് എഞ്ചിൻ ഓപ്‌ഷനുകളിൽ കിയ സിറോസ് ലഭ്യമാവും. 2025 ഫെബ്രുവരിയിലാണ് കിയ സിറോസിന്‍റെ വില വെളിപ്പെടുത്തുക. കിയ സിറോസിൻ്റെ എല്ലാ വേരിയൻ്റുകളും എട്ട് മോണോടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാവും. ഫ്രോസ്റ്റ് ബ്ലൂ ഷേഡ്, ഗ്ലേഷ്യർ വൈറ്റ് പേൾ, ഗ്ലേസിയർ വൈറ്റ് പേൾ, സ്‌പാർക്ലിങ് സിൽവർ, ഇന്‍റൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, പ്യൂറ്റർ ഒലിവ്, ഗ്രാവിറ്റി ഗ്രേ, ഒറോറ ബ്ലാക്ക് പേൾ എന്നിവയാണ് കളർ ഓപ്‌ഷനുകൾ. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
രണ്ട് ടർബോചാർജ്‌ഡ് എഞ്ചിനുകളാണ് കിയ സിറോസിൽ നൽകിയിരിക്കുന്നത്. 120 എച്ച്പി പവറും 172 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.0 എൽ പെട്രോൾ എഞ്ചിനും, 116 എച്ച്പി പവറും 250 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 എൽ ഡീസൽ എഞ്ചിനുമാണ് നൽകിയിരിക്കുന്നത്. രണ്ട് എഞ്ചിനുകളും 6-സ്‌പീഡ് മാനുവൽ ട്രാൻസ്‌മിഷനിൽ ലഭ്യമാണ്. ഡീസൽ എഞ്ചിന് 7 സ്‌പീഡ് ഡിസിടി ഗിയർബോക്‌സ് ഓപ്ഷനുണ്ട്. ഡീസൽ എഞ്ചിന്‍റെ ലോവർ സ്പെക്ക് HTK+ ട്രിമ്മിൽ നിന്നാണ് ആരംഭിക്കുന്നത്. അതേസമയം ഹൈ സ്‌പെക്ക് HTX+ ട്രിമ്മിൽ നിന്ന് 6 സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഗിയർബോക്‌സ് ലഭിക്കുന്നു.
വിവിധ വേരിയന്‍റുകളും ഫീച്ചറുകളും:
ആറ് എയർബാഗുകൾ, ഇഎസ്‌സി, വിഎസ്എം (വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെൻ്റ്) തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ കിയ സിറോസിന്‍റെ എല്ലാ വേരിയന്‍റുകളിലും ഉണ്ടാകും. വിവിധ വേരിയന്‍റുകളും അവയുടെ സവിശേഷതകളും പരിശോധിക്കാം.
- കിയ സിറോസ് എച്ച്‌ടികെ:
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- ഹാലോജൻ ഹെഡ്‌ലാമ്പുകൾ
- കവറോടു കൂടിയ 15 ഇഞ്ച് സ്റ്റീൽ വീലുകൾ
- ഫ്ലഷ്-ഫിറ്റിങ് ഡോർ ഹാൻഡിലുകൾ
- ഷാർക്ക് ഫിൻ ആന്‍റിന
- ബ്ലാക്ക്, ഗ്രേ നിറങ്ങളിലുള്ള ഇന്‍റീരിയർ
- സെമി-ലെതറെറ്റ് സീറ്റുകൾ
- 12.3 ഇഞ്ച് എച്ച്‌ഡി ടച്ച്‌സ്‌ക്രീൻ
- 4 സ്‌പീക്കറുകൾ
- വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ
- സ്റ്റിയറിങ് വീൽ ഘടിപ്പിച്ച ഓഡിയോ കൺട്രോളുകൾ
- റിയർവ്യൂ ക്യാമറ
- മുൻവശത്തും പിൻവശത്തും സി-ടൈപ്പ് യുഎസ്ബി ചാർജർ
- ടിൽറ്റ് അഡ്‌ജസ്റ്റ് സ്റ്റിയറിങ്
- ആംറെസ്റ്റും കപ്പ് ഹോൾഡറുകളും ഉള്ള സെൻ്റർ കൺസോൾ
- റിയർ ബെഞ്ച് ടൈപ്പ് സീറ്റുകൾ
- സെൻട്രൽ ലോക്കിങ് ഉള്ള റിമോട്ട് കീ
- ഇൻ്റീരിയർ റിയർ വ്യൂ മിറർ
- ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സെഡ് റിയർ വ്യൂ മിററുകൾ
- മാനുവൽ എസി
- പിൻവശത്ത് എസി വെൻ്റുകൾ
- പിൻവശത്തെ വാതിലിൽ സൺഷെയ്‌ഡ് കർട്ടനുകൾ
2. കിയ സിറോസ് എച്ച്‌ടികെ(ഒ):
എച്ച്‌ടികെ(ഒ) വേരിയന്‍റിൽ എച്ച്‌ടികെ മോഡലിനേക്കാൾ ലഭ്യമാകുന്ന അധിക ഫീച്ചറുകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ, 1.5 ലിറ്റർ ഡീസൽ മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- സൺറൂഫ്
- 16 ഇഞ്ച് അലോയ് വീലുകൾ (ഡീസൽ)
- 15 ഇഞ്ച് സ്റ്റീൽ വീലുകൾ (പെട്രോൾ)
- ഡ്രൈവർ സീറ്റിന്‍റെ ഉയരം ക്രമീകരിക്കാനുള്ള ഫീച്ചർ
- ഓട്ടോ ഫോൾഡും ടേൺ സിഗ്നലും ഉള്ള ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന ഔട്ട്‌സെഡ് റിയർ വ്യൂ മിററുകൾ
- റൂഫ് റെയിലുകൾ
- 2 ട്വീറ്ററുകൾ
3. കിയ സിറോസ് എച്ച്‌ടികെ പ്ലസ്:
എച്ച്‌ടികെ പ്ലസ് വേരിയന്‍റിൽ എച്ച്‌ടികെ(ഒ) മോഡലിനേക്കാൾ ലഭ്യമാകുന്ന അധിക ഫീച്ചറുകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ, 7 ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ, 1.5 ഡീസൽ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- 16 ഇഞ്ച് അലോയ് വീലുകൾ
- പനോരമിക് സൺറൂഫ്
- മിൻ്റ് ഗ്രീൻ ആക്‌സൻ്റുകളോട് കൂടിയ ക്ലൗഡ് ബ്ലൂ, ഗ്രേ ഡ്യുവൽ ടോൺ ഇൻ്റീരിയർ
- സെമി ലെതറെറ്റ് സീറ്റുകൾ
- കീലെസ് എൻട്രി (പെട്രോൾ-ഡിസിടി)
- പാഡിൽ ഷിഫ്റ്ററുകൾ (പെട്രോൾ-ഡിസിടി)
- പിൻ പാഴ്‌സൽ ഷെൽഫ്
- ഡ്രൈവർ വൺ-ടച്ച് ഓട്ടോ അപ്/ഡൗൺ
- ക്രൂയിസ് കൺട്രോൾ
- ഇക്കോ, നോർമൽ, സ്‌പോർട്ട് ഡ്രൈവ് മോഡുകൾ (പെട്രോൾ-ഡിസിടി)
- മണൽ, ചെളി, മഞ്ഞ് എന്നിവയ്‌ക്കായി ട്രാക്ഷൻ കൺട്രോൾ മോഡുകൾ
- ഫ്രണ്ട് സെൻ്റർ ആംറെസ്റ്റും പിൻവലിക്കാവുന്ന കപ്പ് ഹോൾഡറും (എംടി)
4. കിയ സിറോസ് എച്ച്‌ടിഎക്‌സ് :
എച്ച്‌ടിഎക്‌സ് വേരിയന്‍റിൽ എച്ച്‌ടികെ പ്ലസ് മോഡലിനേക്കാൾ ലഭ്യമാകുന്ന അധിക ഫീച്ചറുകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ, 7 ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ, 1.5 ലിറ്റർ ഡീസൽ 6 മാനുവൽ ട്രാൻസ്‌മിഷൻ എഞ്ചിൻ
- എൽഇഡി ഹെഡ്‌ലാമ്പുകൾ, ഡേടൈം റണ്ണിങ് ലൈറ്റുകൾ, ടെയിൽ ലാമ്പുകൾ
- ക്ലൗഡ് ബ്ലൂ, ഗ്രേ ലെതറെറ്റ് സീറ്റുകൾ
- ഡ്യുവൽ-ടോൺ ലെതറെറ്റിൽ പൊതിഞ്ഞ സ്റ്റിയറിങും ഗിയർ നോബും
- മുകളിലേക്കും താഴേക്കും റിമോട്ട് വിൻഡോകൾ
- വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
- പിൻവശത്ത് വൈപ്പറും വാഷറും
5. കിയ സിറോസ് എച്ച്‌ടിഎക്‌സ് പ്ലസ്:
കിയ സിറോസ് എച്ച്‌ടിഎക്‌സിന് പുറമെയുള്ള സവിശേഷതകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ, 7 ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ/1.5 ലിറ്റർ ഡീസൽ 6 ഓട്ടോ ട്രാൻസ്‌മിഷൻ
- 17 ഇഞ്ച് അലോയ് വീലുകൾ
- മേറ്റ് ഓറഞ്ച് ആക്‌സൻ്റുകളോട് കൂടിയ ഡ്യുവൽ ടോൺ ഇൻ്റീരിയറുകൾ
- അലോയ് പെഡലുകൾ
- 64 കളർ ആംബിയൻ്റ് ലൈറ്റിങ്
- ക്ലൈമറ്റ് കൺട്രോളിനായി 5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ
- 8-സ്‌പീക്കർ ഹർമൻ കാർഡൺ സിസ്റ്റം
- കിയ കണക്‌ട് 2.0 ഇൻ-കാർ കണക്റ്റിവിറ്റി സ്യൂട്ട്
- റിമോട്ട് ഡയഗ്നോസ്റ്റിക്‌സ് ഉപയോഗിച്ച് ഒടിഎ സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾ
- AQI ഡിസ്പ്ലേയുള്ള എയർ പ്യൂരിഫയർ
- മൊബൈൽ ആപ്പിനൊപ്പം ഡ്യുവൽ ക്യാമറയുള്ള സ്‌മാർട്ട് ഡാഷ്‌ക്യാം
- പിൻവശത്ത് വെന്‍റിലേറ്റഡ് സീറ്റുകൾ
- സ്‌മാർട്ട്ഫോൺ വയർലെസ് ചാർജർ
- നാല് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്
6. കിയ സിറോസ് എച്ച്‌ടിഎക്‌സ് പ്ലസ് (ഒ):
കിയ സിറോസ് എച്ച്‌ടിഎക്‌സ് പ്ലസിന് പുറമെയുള്ള സവിശേഷതകൾ
- എഞ്ചിൻ: 1 ലിറ്റർ പെട്രോൾ, 7 ഡ്യുവൽ ക്ലച്ച് ട്രാൻസ്‌മിഷൻ/ 1.5 ലിറ്റർ ഡീസൽ 6 ഓട്ടോ ട്രാൻസ്‌മിഷൻ
- മുൻവശത്തും പിൻവശത്തും പാർക്കിങ് സെൻസറുകൾ
- 360-ഡിഗ്രി ക്യാമറ
- ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ
- ലെവൽ 2 ADAS
അടുത്തിടെ പുറത്തിറക്കിയ സ്‌കോഡ കൈലാഖ്, മഹീന്ദ്ര XUV 3XO, ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ എന്നീ കാറുകളോടായിരിക്കും കിയ സിറോസ് വിപണിയിൽ മത്സരിക്കുക.
Also Read:
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- ആപ്പിൾ വിഷൻ പ്രോ മുതൽ ട്രൈഫോൾഡ് സ്‌മാർട്ട്‌ഫോൺ വരെ: 2024ൽ ടെക് മേഖലയിൽ ഓളം സൃഷ്‌ടിച്ച ഉപകരണങ്ങൾ
- പുതുപുത്തൻ ഇന്‍റീരിയറും എക്‌സ്റ്റീരിയറും, കൂടുതൽ സുരക്ഷാ ഫീച്ചറുകളും: കാമ്രിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു
- ടൊയോട്ടയുടെ പ്രീമിയം സെഗ്‌മെന്‍റിലേക്ക് മുഖംമിനുക്കിയ സെഡാൻ: കാമ്രിയുടെ പുതിയ പതിപ്പ് ഉടനെത്തും; ലോഞ്ച് നാളെ