ETV Bharat / entertainment

പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കി മുസ്‌തഫയുടെ 'മുറ' ഒടിടിയില്‍ - MURA GETS OTT RELEASE

ഒടിടിയില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

MUHAMMED MUSTHAFA DIRECTOR  SURAJ VENJARAMOODU MOVIE MURA  മുറ ഒടിടിയില്‍  മുഹമ്മദ് മുസ്‌തഫ സിനിമ
മുറ സിനിമയിലെ രംഗം (ETV Bharat)
author img

By ETV Bharat Entertainment Team

Published : 3 hours ago

'കപ്പേള' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്‌തഫ ഒരുക്കിയ ചിത്രമാണ് ‘മുറ'. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറെ നേടിയ ചിത്രമാണിത്. ആക്ഷനും സൗഹൃദവും കോര്‍ത്തിണക്കികൊണ്ട് ഒരുക്കിയ ഈ ചിത്രം തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഇരട്ടി സന്തോഷം നല്‍കികൊണ്ട് ഒടിടിയിലും എത്തിയിരിക്കുകയാണ് ചിത്രം. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന കഥാപാത്രമായി എത്തുന്നത്.

തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണിത്. ചിത്രം ഒടിടിയില്‍ എത്തി ചെയ്‌ത് മണിക്കൂറുക്കുള്ളില്‍ തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രേഷകര്‍ക്ക് മുറ ആസ്വദിക്കാനാവുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ക്യാൻ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടിയ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റിലും' തഗ്സ്, മുംബൈക്കാർ തുടങ്ങിയ ഹിന്ദി തമിഴ് ഭാഷകളിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹ്രിദ്ധു ഹാറൂൺ മുറയിൽ ഗംഭീര അഭിനയ പ്രകടനമാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

സുരാജ് വെഞ്ഞാറമൂട് തിരുവനന്തപുരം ഭാഷ സംസാരിക്കുന്ന അനി എന്ന കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മാല പാർവതി ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ഗംഭീര പ്രകടനവുമായി 'മുറ'യിൽ എത്തുന്നത്. കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്‌ണ,വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്‍റെ നിർമ്മാണം : റിയാഷിബു,എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം : ഫാസിൽ നാസർ, എഡിറ്റിംഗ് : ചമൻ ചാക്കോ,

സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലിൽ , മേക്കപ്പ് : റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം : നിസാർ റഹ്മത്ത്,ആക്ഷൻ : പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ : ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.

Also Read: നിരൂപക പ്രശംസകൾ വാനോളം; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുസ്‌തഫ സംവിധാനം ചെയ്‌ത 'മുറ' തിയേറ്ററുകളില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.