ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപാത്രമാക്കി വിന്‍റേഷ് സംവിധാനം ചെയ്യുന്ന 'സൂപ്പർ സിന്ദഗി'യുടെ പുതിയ പോസ്‌റ്റർ പുറത്തുവിട്ടു. 666 പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. കണ്ണൂർ, മൈസൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തീകരിച്ച ചിത്രത്തിന്‍റെ തിരക്കഥ വിന്‍റേഷും, പ്രജിത്ത് രാജ് ഇകെആറും ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്‍റേതാണ് സംഭാഷണങ്ങൾ.
666 പ്രൊഡക്ഷൻസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'സൂപ്പർ സിന്ദഗി'. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പാർവതി നായർ, ശ്രീവിദ്യ മുല്ലച്ചേരി, മാസ്‌റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ്.
ഛായാഗ്രഹണം: എൽദൊ ഐസക്, ചിത്രസംയോജനം: ലിജോ പോൾ, സംഗീതം: സൂരജ് എസ് കുറുപ്പ്, സൗണ്ട് ഡിസൈൻ: വിക്കി, ഫൈനൽ മിക്‌സ്: പിസി വിഷ്‌ണു, ക്രിയേറ്റീവ് പ്രൊഡ്യൂസർ: സങ്കീത് ജോയ്, ലൈൻ പ്രൊഡ്യൂസർ: ബിട്ടു ബാബു വർഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ: വിഷ്‌ണു ഐക്കരശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ: ഷെമിൻ എസ് ആർ, ഇക്ബാൽ പനയിക്കുളം, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: അരുൺ ആയൂർ, കൊറിയോഗ്രഫി: ഭൂപതി, ആക്ഷൻ: ഫൊണെക്‌സ് പ്രഭു, ചീഫ് ഫൈനാൻഷ്യൽ ഓഫിസേർസ്: ജിഷോബ് കെ, പ്രവീൻ വിപി, അസോസിയേറ്റ് ഡയറക്‌ടർ: മുകേഷ് മുരളി, ബിജു ഭാസ്ക്കർ, അഖിൽ കഴക്കൂട്ടം, ഡിജിറ്റർ പിആർ: വിവേക് വിനയരാജ്, സ്‌റ്റിൽസ്: റിഷ് ലാൽ ഉണ്ണികൃഷ്‌ണൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്, പിആർഒ: ശബരി.
Also Read:മാത്യു തോമസ്-ശ്രീനാഥ് ഭാസി ചിത്രം 'ഉടുമ്പന്‍ചോല വിഷന്‍': ടൈറ്റിൽ ഫസ്‌റ്റ് ലുക്ക് പുറത്ത്