എറണാകുളം: മലയാള സിനിമയിൽ സംഘടനാ തർക്കങ്ങൾ രൂക്ഷമായി തുടരുകയാണ്. ജൂൺ ഒന്നു മുതൽ സിനിമ സമരമെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രഖ്യാപിക്കുമ്പോഴും സംഘടനയുടെ തീരുമാനത്തോട് യോജിക്കാൻ ആകില്ല എന്നാണ് താരങ്ങൾ അടക്കമുള്ളവരുടെ പ്രതികരണം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
താരങ്ങളുടെ ഉയർന്ന പ്രതിഫലം, വിനോദ നികുതി തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് നിർമാതാക്കളുടെ സംഘടന ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് കഴിഞ്ഞയാഴ്‌ച സിനിമ സമരം പ്രഖ്യാപിച്ചത്. എന്നാൽ സിനിമാ സമരം പ്രഖ്യാപിച്ചത് മുതൽ സംഘടനയുടെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മേഖലയിൽ ചർച്ചകൾ പുരോഗമിച്ചു.
![ACTORS COME OUT IN SUPPORT SURESH KUMAR MALAYALAM FILM INDUSTRY PRODUCERS ASSOCIATION](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/23535549_unni.jpg)
![ACTORS COME OUT IN SUPPORT SURESH KUMAR MALAYALAM FILM INDUSTRY PRODUCERS ASSOCIATION](https://etvbharatimages.akamaized.net/etvbharat/prod-images/13-02-2025/23535549_aju.jpg)
ജി സുരേഷ് കുമാറിന്‍റെ അഭിപ്രായ പ്രകടനത്തെ വിമർശിച്ചുകൊണ്ട് നിർമ്മാതാവും സംഘടന അംഗവുമായ ആന്‍റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയില്‍ ഇന്ന് ഉച്ചയോടെ രംഗത്ത് എത്തി. എമ്പുരാൻ എന്ന സിനിമയുടെ ബജറ്റുമായി ബന്ധപ്പെട്ട് ജി സുരേഷ് കുമാർ ആധികാരികമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത് എന്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്ന് ആന്‍റണി പെരുമ്പാവൂർ ഉന്നയിക്കുന്നു. സംഘടനയുടെ എല്ലാ തീരുമാനങ്ങൾക്കും ഒപ്പം നിൽക്കാൻ ആകില്ലെന്നും സോഷ്യൽ മീഡിയയിൽ ആന്‍റണി പെരുമ്പാവൂർ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ സിനിമ സമരം പ്രഖ്യാപിച്ചത് തന്‍റെ വ്യക്തിപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ അല്ലെന്നും സിനിമാമേഖലയിലെ വിവിധ സംഘടനകൾ കൂട്ടായിയെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ആണെന്നും ജി സുരേഷ് കുമാർ ആന്‍റണി പെരുമ്പാവൂരിന്‍റെ പോസ്റ്റിനുള്ള മറുപടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമ സമരത്തെയും ജി സുരേഷ് കുമാറിന്‍റെ വാക്കുകളെയും മുൻനിർത്തി ആന്‍റണി പെരുമ്പാവൂർ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് നടന്മാരായ അജു വർഗീസ്, ഉണ്ണിമുകുന്ദൻ എന്നിവർ ഷെയർ ചെയ്‌തിട്ടുണ്ട്.
ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം.