കേരളം

kerala

ETV Bharat / entertainment

കറുപ്പില്‍ തിളങ്ങി ദീപികയും രൺവീറും; മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം വൈറല്‍ - DEEPIKA RANVEER TWIN IN BLACK - DEEPIKA RANVEER TWIN IN BLACK

മുംബൈ വിമാനത്താവളത്തിൽ രൺവീർ സിംഗിനൊപ്പം ഗർഭിണിയായ ദീപിക പദുക്കോണ്‍ . ഇരുവരും കറുത്ത വേഷവും സൺഗ്ലാസും ധരിച്ചെത്തി ആരാധക ശ്രദ്ധനേടി.

DEEPIKA PADUKONE AIRPORT LOOK  RANVEER SINGH AIRPORT LOOK  DEEPIKA RANVEER IN MUMBAI AIRPORT  DEEPIKA AND RANVEER IN BLACK DRESS
RANVEER AND DEEPIKA (ETV Bharat)

By ETV Bharat Kerala Team

Published : Jun 20, 2024, 1:04 PM IST

Deepika Padukone, Ranveer Singh Twin in Black (ETV Bharat)

ഹൈദരാബാദ്: ദീപിക പദുക്കോണും ഭർത്താവ് രൺവീർ സിംഗും ബോളിവുഡില്‍ ഏറെ ആരാധകരുള്ള ദമ്പതിമാരാണ്. പരസ്‌പരം സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഇരുവരും ഒരിക്കലും പാഴാക്കാറില്ല. മാധ്യമങ്ങളും ആരാധകരും അവര്‍ ഒന്നിച്ചുള്ള നിമിഷങ്ങള്‍ക്കായി ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. നിലവില്‍ അമ്മയാകാന്‍ ഒരുങ്ങുകയാണ് ദീപിക.

വ്യാഴാഴ്‌ച പുലർച്ചെ ലണ്ടനിലേക്ക് പോകാനായി ദീപികയും രൺവീറും ഒന്നിച്ച് എയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രണ്ടും പേരും കറുത്ത വസ്‌ത്രത്തിലാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. രൺവീർ ദീപികയുടെ കൈകളിൽ കരുതലോടെ പിടിച്ച് നടന്നു വരുന്നത് വീഡിയോയിൽ കാണാം.

ഭാര്യയോടുള്ള രൺവീറിൻ്റെ മധുരമായ പെരുമാറ്റം ഏറ്റെടുത്തിരിക്കുകയാണ് പാപ്പരാസികളും ആരാധകരും. രൺവീർ കാറിൻ്റെ ഡോർ തുറക്കുന്നതും ദീപികയെ സുരക്ഷിതമായി ഇറങ്ങാന്‍ സഹായിക്കുന്നതും തുടർന്ന് ചെക്ക്-ഇൻ ഗേറ്റിലേക്ക് പോകുമ്പോൾ നടിയുടെ കൈ പിടിക്കുന്നതും കാണാം. കറുത്ത ബോഡികോൺ വസ്ത്രവും കറുത്ത ഷർട്ടും ഫാഷനബിൾ സൺഗ്ലാസുകളും ധരിച്ചാണ് ഇരുവരും എത്തിയത്.

അതേസമയം ദീപിക അടുത്തിടെ അഭിനയിച്ചത് ഫൈറ്ററിൽ ആയിരുന്നു. ആരാധകരും നിരൂപകരും ചിത്രത്തെ ഏറെ പ്രശംസിച്ചു. പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷാ പടാനി എന്നിവർക്കൊപ്പം ദീപിക ബിഗ് ബജറ്റ് ചിത്രമായ 2898 എഡി കൽക്കിയിൽ എത്തും എന്നാണ് വാര്‍ത്ത. പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവ് നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അജയ് ദേവ്ഗൺ, രൺവീർ സിംഗ്, അക്ഷയ് കുമാർ, കരീന കപൂർ ഖാൻ, ടൈഗർ ഷ്റോഫ്, അർജുൻ കപൂർ എന്നിവരോടൊപ്പം രോഹിത് ഷെട്ടിയുടെ സിങ്കം എഗെയ്‌നും ചിത്രത്തിലും താരമെത്തുന്നുണ്ട്.

ആലിയ ഭട്ടിനൊപ്പം കരൺ ജോഹറിൻ്റെ 'റോക്കി ഔർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് രൺവീർ സിംഗ് അവസാനമായി അഭിനയിച്ചത്. അടുത്തതായി, ഫർഹാൻ അക്തറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡോൺ 3 എന്ന ചിത്രത്തിനായി അദ്ദേഹം തയ്യാറെടുക്കുകയാണ്. കിയാര അദ്വാനി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രോജക്റ്റിൻ്റെ വാര്‍ത്തകള്‍ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ALSO READ :ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് വേണ്ട, വെബ്‌ സീരീസ് സ്വന്തമായി റിലീസ് ചെയ്‌ത് രക്ഷിത് ഷെട്ടി

ABOUT THE AUTHOR

...view details