ബെംഗളുരുവില്‍ ദില്‍ജിത് ദോസാഞ്ജ് നടത്തിയ സംഗീത പരിപാടിയില്‍ ആവേശം പകര്‍ന്ന് ദീപിക പദുക്കോണ്‍. അമ്മയായതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയില്‍ ദീപിക എത്തിയതിന്‍റെ ആവേശത്തിലായിരുന്നു ആരാധകര്‍. എന്നാല്‍ തന്‍റെ ഹോം ടൗണിലെത്തിയ ദീപിക പ്രിയപ്പെട്ട ഗായകനോടൊപ്പം വേദി പങ്കിടാന്‍ ലഭിച്ച നിമിഷം ഒട്ടും പാഴാക്കിയില്ല. ഫാന്‍ ഗേള്‍ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ദീപിക തന്നെ ഇന്‍സറ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
ശനിയാഴ്‌ച പുലര്‍ച്ചെയായിരുന്നു ദില്‍ജിത്തിന്‍റെ പരിപാടി. സദസ്സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പരിപാടി ആസ്വദിക്കുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ക്ക് ചുവടുവച്ചും കൂടെപാടിയും ആരാധകരെ ദീപിക ആവേശത്തിലാഴ്‌ത്തി.
മാത്രമല്ല ദില്‍ജിത്തിന്‍റെ ദീപിക കന്നഡ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോയും ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ഐ ലവ് യൂ എന്ന് കന്നഡയില്‍ ദില്‍ജിത് പറയാന്‍ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഏറെ നാളുകൾക്ക് ശേഷമാണ് ദീപികയെ വീണ്ടും പൊതുപരിപാടിയില്‍ എത്തുന്നത്. 'ഒരുപാട് മികച്ച സിനിമകള്‍ ഇതിനോടകം തന്നെ ദീപിക ചെയ്‌തിട്ടുണ്ട്. ബിഗ് സ്‌ക്രീനിൽ മാത്രമേ ദീപികയെ കണ്ടിട്ടുള്ളൂ. ഇത്രയും അടുത്ത് കാണാൻ പറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
സ്വന്തം കഴിവിലൂടെ ബോളിവുഡിൽ ഒരിടം നേടിയ നടിയാണ് ദീപിക. ഞങ്ങളുടെ ഷോയിലേക്ക് വന്നതിന് വളരെയധികം നന്ദി'- എന്നാണ് ദീപികയെക്കുറിച്ച് ദിൽജിത്ത് വേദിയിൽ പറഞ്ഞത്.
സെപ്റ്റംബർ എട്ടിനായിരുന്നു ദീപികയും രൺവീറും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേറ്റത്. ദുവ എന്നാണ് മകളുടെ പേര്. മകൾ ജനിച്ചതിന് ശേഷം നാളുകളായി ദീപിക പൊതുവേദിയിൽ നിന്ന് മാറിനില്‍ക്കുകയായിരുന്നു.
ദില്‍ ലുമിനാട്ടി എന്ന ഇന്ത്യ ടൂറിന്‍റെ ഭാഗമായാണ് ദിൽജിത്ത് ബംഗളൂരുവിലെത്തിയത്. ക്വീൻ എന്ന ക്യാപ്ഷനോടെ ദീപികയുടെ ഒരു വിഡിയോയും ദിൽജിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Also Read:ബോക്‌സ് ഓഫീസില്‍ തീ പാറിച്ച് പുഷ്‌പ 2; സകല റെക്കോര്‍ഡുകളും മറികടന്ന് രണ്ടു ദിവസം കൊണ്ട് ചിത്രം നേടിയത് വമ്പന്‍ കളക്ഷന്‍