തിരുവനന്തപുരം: സിനിമാ - സീരിയൽ നടനെ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രശസ്‌ത താരം ദിലീപ് ശങ്കറിനെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. രണ്ട് ദിവസം മുമ്പാണ് ദിലീപ് ശങ്കർ ആരോമ ഹോട്ടലിൽ മുറിയെടുത്തതെന്ന് കണ്ടോൺമെൻറ് പോലീസ് അറിയിച്ചു.
രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് അവര്‍ ഹോട്ടലിലേക്ക് ദിലീപിനെ അന്വേഷിച്ച് എത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറിയിലേക്ക് നോക്കുകയായിരുന്നു. തുടർന്നാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മൃതദേഹത്തിന് 2 ദിവസത്തിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നത്. പോലീസ് എത്തിയാണ് മുറിക്കുത്തി തുറന്നത്. മൃതദേഹം തറയിലാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ കണ്ടോൺമെൻറ് പോലീസ് ആസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.