നടന്‍ ജയസൂര്യയ്‌ക്കെതിരെ പരാതി. നേരത്തെ പേരു പറയാതെ ജയസൂര്യയ്‌ക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നല്‍കിയത്. പൊലീസ് മേധാവിക്കാണ് നടി പരാതി നല്‍കിയത്. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു.
പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണ സംഘത്തിലെ ജി.പൂങ്കുഴലി ഐപിഎസ്, ഐശ്വര്യ ഡോങ്ക്‌റെ ഐപിഎസ് എന്നിവര്‍ പരാതിക്കാരിയായ നടിയുമായി നേരിട്ട് സംസാരിച്ചു. വിശദമായ മൊഴി പരാതിക്കാരിയില്‍ നിന്നും സ്വീകരിച്ച്, ഉടന്‍ തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കും. സിനിമ മേഖലയില്‍ നിന്നും 18 പരാതികളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 2013ല്‍ തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടിയുടെ ആരോപണം.
നേരത്തെ മറ്റൊരു നടിയും ജയസൂര്യയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. 2008ലാണ് ജയസൂര്യയില്‍ നിന്നും നടിക്ക് മോശം അനുഭവം ഉണ്ടായത്. സെക്രട്ടേറിയേറ്റില്‍ ഷൂട്ടിംഗ് നടക്കുന്ന വേളയില്‍, റസ്‌റ്റ് റൂമില്‍ പോയി വരുമ്പോള്‍ ജയസൂര്യ പിന്നില്‍ നിന്ന് കെട്ടിപ്പിടിച്ച് ചുംബിച്ചുവെന്നും, ഫ്ലാറ്റിലേയ്‌ക്ക് വരാന്‍ ക്ഷണിച്ചുവെന്നുമാണ് നടിയുടെ പരാതി.
Also Read: മുകേഷ് പുറത്തേയ്‌ക്ക്; സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിയും - Mukesh resign film policy committee