നടന വിസ്‌മയം മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജ് സുകുമാരനും തിരക്കഥാകൃത്ത് മുരളിഗോപിയും ചേര്‍ന്നപ്പോള്‍ സൃഷ്‌ടിക്കപ്പെട്ടത് 'ലൂസിഫര്‍' എന്ന വലിയൊരു മാജിക്കായിരുന്നു. ആ മാജിക്കിന്‍റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആറുവര്‍ഷമായി കാത്തിരിക്കുകയാണ്.
ഇനി ചുരുങ്ങിയ സമയം മാത്രമേ 'ലൂസിഫറി'ന്‍റെ രണ്ടാം ഭാഗമായ 'എല്‍ടു എമ്പുരാന്‍' തിയേറ്ററുകളില്‍ എത്താനുള്ളുവെങ്കിലും ആരാധകരുടെ പ്രതീക്ഷയും നെഞ്ചിടിപ്പും വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന ഓരോ അപ്‌ഡേറ്റും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ 'എല്‍ ടു' ലൊക്കേഷനില്‍ അപ്രതീക്ഷിതമായി ഒരു അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.
ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയാണ് 'എമ്പുരാ'ന്‍റെ മുംബൈയിലെ ലൊക്കേഷനില്‍ എത്തിയത്. പൃഥ്വിരാജ് തന്നെയാണ് രാം ഗോപാല്‍ വര്‍മ്മ സെറ്റില്‍ എത്തിയ കാര്യ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സെറ്റില്‍ നിന്ന് അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവച്ചു. തന്നെ ഏറെ പ്രചോദിപ്പിച്ച സംവിധായകനാണ് അദ്ദേഹം സെറ്റില്‍ എത്തിയത് ഭാഗ്യമായി കാണുന്നുവെന്നും പൃഥ്വിരാജ് കുറിച്ചു.
ആധുനിക ഇന്ത്യന്‍ സിനിമ കണ്ട് വളര്‍ന്നു വന്ന എല്ലാ ചലച്ചിത്രകാരന്‍മാരേയും പോലെ ഞാനും ഈ ഇതിഹാസ സംവിധായകന്‍റെ ചലച്ചിത്രങ്ങളാല്‍ പ്രചോദിതനാണ്. ക്യാമറയെ ആഖ്യാനത്തിലുള്ള ഉപകരണമായി എങ്ങനെ ഉപയോഗിക്കാം എന്നതില്‍ അഗ്രഗണ്യന്‍. ചലച്ചിത്ര ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചവയാണ് അദ്ദേഹത്തിന്‍റെ പല സിനിമകളും. ഈ രാജ്യത്തു നിന്നുള്ള മഹത്തായ സംവിധായകനെന്ന നിലയില്‍ അദ്ദേഹം ഈ സെറ്റില്‍ വന്നതും കലലേയും സിനിമയേയും കുറിച്ച് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിച്ചതും ഒരു ഭാഗ്യമാണ്. അദ്ദേഹത്തിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. പൃഥ്വിരാജ് കുറിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.