ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുഖം കോസ്‌മെറ്റിക് സര്‍ജറിക് പിന്നാലെ മരവിച്ചുപോയി എന്ന തരത്തില്‍ വ്യാപകമായി പ്രചരണമുണ്ടായി. ആലിയയുടെ മുഖം കോടിപ്പോയെന്നും ഒരുഭാഗത്തെ ചലനശേഷി നഷ്‌ടപ്പെട്ടെന്നും ബോട്ടോക്‌സ് അബദ്ധമായിപ്പോയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ച. ഇപ്പോഴിതാ ആലിയയുടെ ബോട്ടോക്‌സ് വിവാദ വ്യാജ പ്രചരണം നടക്കുന്നതിനിടെ ശ്രീദേവിയുടെ പഴയ വീഡിയോയും വൈറലാവുകയാണ്.
അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന താരറാണിയാണ് ശ്രീദേവി. നിര്‍ഭാഗ്യവശാല്‍ ആ നായിക ഇന്ന് ലോകത്തോട് വിടപറഞ്ഞെങ്കിലും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ശ്രീദേവി ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് 29 പ്ലാസ്‌റ്റിക് സര്‍ജറികള്‍ക്ക് വിധേയമായെന്നാണ് കരുതുന്നത്.
ശ്രീദേവിയുടെ പഴയൊരു അഭിമുഖത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങൾ ശസ്ത്രക്രിയ നടത്തിയോ അല്ലെങ്കിൽ കുത്തിവയ്പ്പാണോ എടുത്തതെന്ന് റിപ്പോർട്ടർ ശ്രീദേവിയോട് ചോദിക്കുന്നുണ്ട്. ചെറുപ്പം നിലനിര്‍ത്താന്‍ കുത്തിവയ്‌പ്പ് എടുക്കണം എന്ന് ശ്രീദേവി പെട്ടെന്ന് മറുപടി പറയുന്നുണ്ട്. പിന്നീട് പതുക്കെ ഇല്ല, ക്ഷമിക്കണം എനിക്ക് നിങ്ങളുടെ കുത്തിവയ്‌പ്പ് ചോദ്യം കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും ശ്രീദേവി പറയുന്നുണ്ട്. അപ്പോള്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു വിഷമിക്കേണ്ട ഞാന്‍ നിങ്ങളോട് ആ ചോദ്യം ചോദിക്കില്ല എന്ന്, പിന്നീട് നാച്ചുറലായുള്ള സൗന്ദര്യത്തെ കുറിച്ചാണ് ശ്രീദേവി സംസാരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക