കേരളം

kerala

ETV Bharat / entertainment

മലയാളത്തില്‍ ഇതാദ്യം; ക്യാമ്പിംഗ് പശ്ചാത്തലത്തില്‍ ബിബിൻ ജോർജിന്‍റെ കൂടൽ - BIBIN GEORGE MOVIE KOODAL STARTS

ബിബിൻ ജോർജിന്‍റെ കൂടല്‍ ചിത്രീകരണം ആരംഭിച്ചു. പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഒരു ക്യാമ്പിംഗിന്‍റെ പശ്ചാത്തലത്തില്‍ ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് സിനിമയുടെ സംവിധാനം.

KOODAL  ബിബിൻ ജോർജിന്‍റെ കൂടൽ  കൂടൽ  ബിബിൻ ജോർജ്
Koodal shooting starts (ETV Bharat)

By ETV Bharat Entertainment Team

Published : Oct 17, 2024, 10:35 AM IST

ബിബിൻ ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കൂടല്‍'. സിനിമയുടെ ചിത്രീകരണം പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ആരംഭിച്ചു. കോയമ്പത്തൂർ, മലയാറ്റൂർ, മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ.

ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്യാമ്പിംഗിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. മലയാളത്തില്‍ ഇതാദ്യമായാണ് ക്യാമ്പിംഗിന്‍റെ പശ്ചാത്തലത്തിൽ ഒരു ചിത്രം ഒരുങ്ങുന്നത്.

ഇന്നത്തെ യുവത്വത്തിന്‍റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. വളരെ രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദർഭങ്ങൾ നിറഞ്ഞ 'കൂടല്‍' എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കും വിധമാണ് സംവിധായകര്‍ ഒരുക്കിയിരിക്കുന്നത്.

ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഗാനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. 'ഒരു കാറ്റ് മൂളണ്..' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്‌ഠൻ പെരുമ്പടപ്പും, നായകൻ ബിബിൻ ജോർജും സിനിമയില്‍ ഗാനങ്ങൾ പാടി അഭിനയിക്കുന്നു.

നാല് നായികമാരാണ് ചിത്രത്തില്‍. മറീന മൈക്കിൾ, നിയ വർഗ്ഗീസ്, റിയ എന്നിവർക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യ വേഷത്തിൽ അഭിനയിക്കുന്നു. പ്രശസ്‌ത തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജിന്‍റെ പിതാവ് ഗജരാജും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു.

കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, വിജയകൃഷ്‌ണൻ, റാഫി ചക്കപ്പഴം, കെവിൻ, അഖിൽഷ, ലാലി മരക്കാർ, സാം ജീവൻ, അലി അരങ്ങാടത്ത്, അർച്ചന രഞ്ജിത്ത്, സ്നേഹ വിജയൻ, ദാസേട്ടൻ കോഴിക്കോട് തുടങ്ങി സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

പി ആൻഡ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെവി ആണ് സിനിമയുടെ നിര്‍മ്മാണം. 'ചെക്കൻ' എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാട് ആണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഷജീർ പപ്പയാണ് ഛായഗ്രാഹകൻ. ജർഷാജ് കൊമ്മേരി ചിത്രസംയോജനവും നിര്‍വ്വഹിക്കും.

സിബു സുകുമാരൻ, മണികണ്‌ഠൻ പെരുമ്പടപ്പ്, ആൽബിൻ എസ് ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി, നിഖിൽ അനിൽകുമാർ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷിബു പുലർക്കാഴ്‌ച്ച, ഇന്ദുലേഖ വാര്യർ, ഷാഫി, എം കൃഷ്‌ണൻ കുട്ടി, നിഖിൽ അനിൽകുമാർ എന്നിവരാണ് ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, യാസിൻ നിസാർ, ഇന്ദുലേഖ വാര്യർ, മണികണ്‌ഠൻ പെരുമ്പടപ്പ്, അഫ്‌സൽ എപ്പിക്കാട്, ശില്‍പ്പ അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

കലാ സംവിധാനം - അസീസ് കരുവാരകുണ്ട്, സംഘട്ടനം - മാഫിയ ശശി, വസ്ത്രാലങ്കാരം - ആദിത്യ നാണു, മേക്കപ്പ് - ഹസ്സൻ വണ്ടൂർ, ബിജിഎം - സിബു സുകുമാരൻ, സൗണ്ട് ഡിസൈൻ - വിഷ്‌ണു കെപി, കോറിയോഗ്രാഫർ - വിജയ് മാസ്‌റ്റർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്‌ടർ - മോഹൻ സി നീലമംഗലം, അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ - അനൈക ശിവരാജ്, പിടി ബാബു, സത്യൻ ചെർപ്പുളശ്ശേരി, യാസിർ പരതക്കാട്, കോ റൈറ്റേഴ്‌സ് - റാഫി മങ്കട, യാസിർ പരതക്കാട്, പ്രോജക്‌ട് ഡിസൈനർ - സന്തോഷ് കൈമൾ, പ്രൊഡക്ഷൻ കണ്ട്രോളർ - ഷൗക്കത്ത് വണ്ടൂർ, സ്‌റ്റിൽസ്‌ - രബീഷ് ഉപാസന, ലൊക്കേഷൻ മാനേജർ - ഉണ്ണി അട്ടപ്പാടി, പോസ്‌റ്റർ ഡിസൈൻ - മനു ഡാവിഞ്ചി, പിആർഒ - എംകെ ഷെജിൻ, അജയ് തുണ്ടത്തിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: "എന്നെ മലയാളികളെ അംഗീകരിക്കൂ"; നല്ലവനായ ഉണ്ണിയും, മദ്യം പോലെ കട്ടൻചായ വലിച്ചു കുടിക്കുന്ന പൃഥ്വിയും.. - BIBIN GEORGE INTERVIEW

ABOUT THE AUTHOR

...view details