കേരളം

kerala

ETV Bharat / entertainment

ടോവിനോ ചിത്രം 'അവറാന്‍'; കിടിലം മോഷൻ പോസ്റ്റർ പുറത്ത് - Avaran movie motion poster released - AVARAN MOVIE MOTION POSTER RELEASED

ശില്‍പ അലക്‌സാണ്ടര്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം 'അവറാന്‍റെ' മോഷന്‍ പോസ്റ്റര്‍ പുറത്ത്.

TOVINO THOMAS NEW MOVIE  AVARAN MOVIE POSTER  NEW MALAYALAM MOVIES  ടോവിനോ ചിത്രം അവറാ
Movie poster (ETV Bharat)

By ETV Bharat Kerala Team

Published : Jun 17, 2024, 7:42 AM IST

ശില്‌പ അലക്‌സാണ്ടര്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസിന്‍റെ ഏറ്റവും പുതിയ ചിത്രം 'അവറാന്‍റെ' കിടിലൻ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ജിനു എബ്രഹാം ഇന്നോവേഷന്‍റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

ബെന്നി പി നായരമ്പലമാണ് അവറാന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ്, റൊമാന്‍റിക് കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മറ്റു വിവരങ്ങള്‍ ഇതുവരെ അണിയറ പ്രവർത്തകർ വെളിവാക്കിയിട്ടില്ല. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.

ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍

മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്‌സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്‍റ് ലാബ്‌സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

ALSO READ:റാം പൊതിനേനി, പുരി ജഗന്നാഥ്‌ പാൻ ഇന്ത്യൻ ചിത്രം; 'ഡബിൾ ഐ സ്‌മാർട്' റിലീസ് ഡേറ്റ് പുറത്ത്

ABOUT THE AUTHOR

...view details