കേരളം

kerala

ETV Bharat / entertainment

3 നായകന്‍മാര്‍ ഒന്നിച്ചപ്പോള്‍; ഓണം റിലീസുകളെ പരസ്‌പരം പ്രൊമോട്ട് ചെയ്‌ത് താരങ്ങള്‍ - Actors joint for movie promotion - ACTORS JOINT FOR MOVIE PROMOTION

എആര്‍എം വിഷ്വല്‍ ട്രീറ്റെന്ന് ആന്‍റണി വര്‍ഗീസ്, കിഷ്‌കിണ്ഡാ കാണ്ഡം ഇന്‍റന്‍ഡ് ത്രില്ലറെന്ന് ടൊവിനോ തോമസ്, കൊണ്ടല്‍ ക്ലൈമാക്‌സ് ഗംഭീരമെന്ന് ആസിഫ് അലി. പരസ്‌പരം തങ്ങളുടെ ചിത്രങ്ങളെ പ്രൊമോട്ട് ചെയ്‌ത് ആസിഫും ടൊവിനോയും പെപ്പെയും.

MOVIE PROMOTIONS  Asif Ali Tovino Thomas Peppe  Asif Tovino Peppe joints  3 നായകന്‍മാര്‍ ഒന്നിച്ച്
Asif Ali Tovino Thomas Antony Varghese (ETV Bharat)

By ETV Bharat Entertainment Team

Published : Sep 12, 2024, 12:10 PM IST

മലയാള സിനിമയിലെ മൂന്ന് നായകന്‍മാര്‍ ഒന്നിച്ച് സ്‌ക്രീനിലെത്തിയപ്പോള്‍ ആരാധകര്‍ക്കും കൗതുകമായി. ടൊവിനോ തോമസ്, ആസിഫ് അലി, പെപ്പെ എന്നിവര്‍ ഒന്നിച്ചുള്ള വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തങ്ങളുടെ സിനിമകളെ പ്രെമോട്ട് ചെയ്യുന്നതിനായാണ് ഇവര്‍ ഒന്നിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ടൊവിനോ തോമസിന്‍റെ 'അജയന്‍റെ രണ്ടാം മോഷണം', ആസിഫ് അലിയുടെ 'കിഷ്‌കിന്ധാ കാണ്ഡം', ആന്‍റണി വര്‍ഗീസിന്‍റെ 'കൊണ്ടല്‍' എന്നീ ചിത്രങ്ങളുടെ റിലീസിനോടനുബന്ധിച്ചാണ് മൂവരും വീഡിയോ കോളിലൂടെ ഒന്നിച്ചെത്തിയത്.

'അജയന്‍റെ രണ്ടാം മോഷണം' വിഷ്വല്‍ ട്രീറ്റാണെന്നും എല്ലാവരും തിയേറ്ററില്‍ നിന്നും ആസ്വദിക്കണമെന്നുമാണ് ആന്‍റണി വര്‍ഗീസ് പറയുന്നത്. 'കിഷ്‌കിണ്ഡാ കാണ്ഡം' ഒരു ഇന്‍റന്‍ഡ് ത്രില്ലറാണെന്നും അതിന്‍റെ ട്രെയിലര്‍ അടക്കം അതിന്‍റെ സൂചന നല്‍കുന്നുവെന്നും തിയേറ്ററില്‍ കാണണമെന്നും ടൊവിനോ പറഞ്ഞു. പിന്നാലെ ആസിഫ് അലിയും 'കൊണ്ടലി'നെ പ്രശംസിച്ച് രംഗത്തെത്തി. 'കൊണ്ടല്‍' ട്രെയിലറിലെ അവസാന രംഗം മതി ഈ ചിത്രം കാണാന്‍. 'എആര്‍എം', 'കൊണ്ടല്‍' തന്‍റെ ഓണം വാച്ച് ലിസ്‌റ്റിലുള്ള ചിത്രങ്ങളാണെന്നും ആസിഫ് അലി പറഞ്ഞു.

താരങ്ങളുടെ സിനിമ പ്രൊമോഷന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. നിരവധി രസകരമായ കമന്‍റുകളാണ് വീഡിയോയ്‌ക്ക് താഴെ ലഭിച്ചുകൊണ്ടിരിക്കുന്നത്. 'അജയന്‍റെ രണ്ടാം മോഷണ'വും, 'കിഷ്‌കിന്ധാ കാണ്ഡ'വും ഇന്നാണ് (സെപ്‌റ്റംബര്‍ 12) തിയേറ്ററുകളില്‍ എത്തിയത്. അതേസമയം ആന്‍റണി വര്‍ഗീസിന്‍റെ 'കൊണ്ടല്‍' നാളെ (സെപ്‌റ്റംബര്‍ 13) റിലീസ് ചെയ്യും.

Also Read: ആസിഫ് അലിയുടെ കിഷ്‌കിന്ധാ കാണ്ഡം തിയേറ്ററുകളില്‍; ബോക്‌സ്‌ ഓഫീസില്‍ പോരടിക്കാന്‍ ടൊവിനോയുടെ എആര്‍എമ്മും - Kishkinda kaandam release

ABOUT THE AUTHOR

...view details