മലയാളത്തിന്റെ ആക്ഷൻ ഹീറോ ആന്‍റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ ഷബീർ കല്ലറക്കലും. 'സാർപട്ട പരമ്പരയ്' എന്ന പാ രഞ്ജിത് ചിത്രത്തിലെ 'ഡാൻസിങ് റോസ്' എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യ മുഴുവൻ പോപ്പുലറായ ഷബീർ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് 'കൊണ്ടലി'ലും അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ക്യാരക്‌ടർ പോസ്റ്റർ ഔദ്യോഗികമായി 'കൊണ്ടല്‍' ടീം റിലീസ് ചെയ്‌തു.
'ആർഡിഎക്‌സ്' എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിന്‍റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിച്ച ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. ആൻ്റണി വർഗീസ്, ഷബീർ എന്നിവരെ കൂടാതെ പ്രശസ്‌ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
കടല്‍ സംഘര്‍ഷത്തിന്‍റെ കഥ പറയുന്ന 'കൊണ്ടലി'ൽ നന്ദു, മണികണ്‌ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‌ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‌പകുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.