കേരളം

kerala

ETV Bharat / entertainment

'ഞാന്‍ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് പലര്‍ക്കും ഇഷ്‌ടക്കേടുണ്ടാക്കി'; അനാര്‍ക്കലി മരിക്കാര്‍ - ANARKALI MARIKAR FATHER MARRIAGE

പിതാവിന്‍റെ വിവാഹത്തില്‍ പങ്കെടുത്തതിനെ കുറിച്ച് അനാര്‍ക്കലി മരിക്കാര്‍. വിവാഹ മോചനം ഉമ്മയും വാപ്പയും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു.

ACTRESS ANARKALI MARIKAR  ANARKALI MARIKAR AND FATHER NIYAS  അനാര്‍ക്കലി മരിക്കാര്‍  അനാര്‍ക്കലി പിതാവ് വിവാഹം
ANARKALI MARIKAR (ETV Bharat)

By ETV Bharat Entertainment Team

Published : Oct 20, 2024, 5:21 PM IST

പിതാവിന്‍റെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്ത ശേഷം രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതിനെ കുറിച്ച് നടി അനാര്‍ക്കലി മരിക്കാര്‍. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്‍റെ ഭാഗമാകുക എന്നതാണ് താന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരിയെന്നും അതുകൊണ്ടാണ് ആ വിവാഹത്തില്‍ പങ്കെടുത്തതെന്നും നടി പറയുന്നു. ആ സംഭവത്തിന് ശേഷം കുടുംബത്തിലുള്ള പലര്‍ക്കും തന്നോട് ഇഷ്‌ടക്കേട് ഉണ്ടായി.

താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഉമ്മയും ബാപ്പയും വരും. അതുപോലെ വാപ്പയെ പിന്തുണയ്‌ക്കാനാണ് താന്‍ വിവാഹത്തിന് പോയതെന്നും അനാര്‍ക്കലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനാര്‍ക്കലിയുടെ പ്രതികരണം. അനാര്‍ക്കലിയുടെ പിതാവ് നിയാസിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവച്ച കുറിപ്പിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

അനാര്‍ക്കലിയുടെ വാക്കുകള്‍

"ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്‌ടക്കേട് ഉണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹ മോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ടു പേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്‍റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെയാണ് അതിന്‍റെ ഭാഗമായത്.

വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. പുതിയൊരു സ്‌ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോള്‍ അതിന്‍റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ അതിനെ പോസറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്‌റ്റോറിയും പോസ്‌റ്റ് ചെയ്‌തത്.

ലാലി പി ആയിരുന്നു നിയാസിന്‍റെ ആദ്യ ഭാര്യ. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന ചിത്രത്തിലൂടെ ലാലി ശ്രദ്ധ നേടിയിരുന്നു. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാര്‍ക്കലി മരിക്കാര്‍ സിനിമയിലേക്ക് എത്തുന്നത്. അനാര്‍ക്കലി മരിക്കാറിന്‍റെ സഹോദരി ലക്ഷ്‌മി മരിക്കാര്‍ മമ്മൂട്ടി നായകനായ 'നമ്പര്‍ വണ്‍ സ്‌നേഹതീരം ബാഗ്ലൂര്‍ നോര്‍ത്ത്' എന്ന ചിത്രത്തില്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

Also Read:'മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ അവിടെ നില്‍ക്കാന്‍ പറ്റൂ'; അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍

ABOUT THE AUTHOR

...view details