എറണാകുളം:പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിനു ശേഷമുള്ള 'അമ്മ' സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ പുതിയ വനിത ഭാരവാഹിയായി നടി ജോമോളെ തെരഞ്ഞെടുത്തു. ഹേമ കമ്മീഷൻ റിപ്പോർട്ട് നിലവിൽ സർക്കാർ പരിഗണനയിലിരിക്കുന്നതിനാൽ ഒരുതരത്തിലുമുള്ള അഭിപ്രായപ്രകടനങ്ങൾ അതിനെ സംബന്ധിച്ച് പാടില്ല എന്നുള്ളതാണ് തീരുമാനങ്ങളിൽ ഒന്ന്.
സതീഷ് സത്യന് അമ്മയിൽ അംഗത്വം നൽകാൻ തീരുമാനം - satheesh sathyan controversy update - SATHEESH SATHYAN CONTROVERSY UPDATE
കഴിഞ്ഞ ഭരണസമിതി സതീഷ് സത്യന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നു. പുതിയ ഭരണ സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
Published : Jul 9, 2024, 2:16 PM IST
മഹാനടൻ സത്യന്‍റെ മകനായ സതീഷ് സത്യന് അംഗത്വം നൽകാനും സംഘടന തീരുമാനിച്ചു. അമ്മയിൽ അംഗത്വം വേണമെന്ന സതീഷ് സത്യന്‍റെ ആവശ്യം കഴിഞ്ഞ ഭരണസമിതി നിരാകരിച്ചിരുന്നു. വിഷയത്തില്‍ സതീഷ് സത്യന്‍റെ പ്രതികരണങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെയാണ് അനുകൂല തീരുമാനം. എന്നാൽ അമ്മ സംഘടന ഔദ്യോഗികമായി ഇതുവരെയും അംഗത്വം നൽകുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ നേരിട്ട് സംവദിച്ചിട്ടില്ലെന്ന് സതീഷ് സത്യൻ ഇടിവി ഭാരതിനെ അറിയിച്ചു.
Also Read:അർഹത ഉണ്ടായിട്ടും പരിഗണിച്ചില്ല; 'അമ്മ' സംഘടനയ്‌ക്കെതിരെ നടൻ സത്യന്‍റെ മകൻ