'പുഷ്‌പ' സൃഷ്‌ടിച്ച തരംഗത്തിന്‍റെ ശക്‌തി വെളിവാക്കിയ ദിവസമായിരുന്നു കഴിഞ്ഞ ദിവസം. കഴിഞ്ഞ ദിവസം ബീഹാറിലെ പാട്‌നയില്‍ വച്ചാണ് 'പുഷ്‌പ ദി റൂള്‍' ട്രെയിലര്‍ ലോഞ്ച് നടന്നത്. പ്രൗഡ ഗംഭീരമായ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് രണ്ട് ലക്ഷത്തിലേറെ പേരാണ്.
ട്രെയിലർ ലോഞ്ചിൽ വൻ ജനക്കൂട്ടത്തെ അല്ലു അര്‍ജുന്‍ അഭിസംബോധന ചെയ്‌തു. പരിപാടിയില്‍ ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഹിന്ദിയില്‍ സംസാരിച്ച താരത്തെ നിലയ്‌ക്കാത്ത ഹര്‍ഷാവരങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഹിന്ദിയില്‍ തനിക്ക് വലിയ അറിവില്ലെന്ന് ക്ഷമാപണ സ്വരത്തില്‍ പറഞ്ഞ അല്ലു അര്‍ജുനെ വലിയ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ വരവേറ്റത്.
തന്നോടും തൻ്റെ സിനിമയോടും സ്നേഹം ചൊരിഞ്ഞതിന് ചടങ്ങില്‍ പങ്കെടുത്ത ബീഹാറിലെ ജനങ്ങൾക്ക് താരം നന്ദി പറയാനും മറന്നില്ല. പുഷ്‌പ രാജ് (പുഷ്‌പ സിനിമയിലെ അല്ലു അര്‍ജുന്‍റെ കഥാപാത്രം) ആരുടെയും മുന്നിൽ തലകുനിക്കുന്നില്ലെന്നും എന്നാൽ ബീഹാറിലെ ജനങ്ങളുടെ സ്‌നേഹം ആ നിയമം ലംഘിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്നും പറഞ്ഞ് കൊണ്ട് വേദിയില്‍ താരം തല കുനിച്ചു.
"നമസ്‌കാരം. പുണ്യ ഭൂമിയായ ബീഹാറിനെ ഞാന്‍ നമിക്കുന്നു. ഞാൻ ആദ്യമായാണ് ഇവിടെ വരുന്നത്. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഹൃദ്യമായി സ്വീകരിക്കുകയും ചെയ്‌തതിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പുഷ്‌പ രാജ് ആരുടെയും മുന്നിൽ തലകുനിക്കില്ല. എന്നാൽ ഇവിടെ, ഇന്ന്, നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ ഞാൻ നിങ്ങളുടെ എല്ലാവരുടെയും മുന്നിൽ തലകുനിക്കുന്നു."-ഇപ്രകാരമാണ് ജനങ്ങളെ അഭിസംബോധന ചെയ്‌ത് അല്ലു അര്‍ജുന്‍ പറഞ്ഞത്.