കേരളം

kerala

ETV Bharat / entertainment

കാനിൽ ചരിത്രമെഴുതി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ - All We Imagine As Light - ALL WE IMAGINE AS LIGHT

പായൽ കപാഡിയ സംവിധാനം ചെയ്‌ത "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്" സിനിമയ്‌ക്ക് കാനിൽ ചരിത്രനേട്ടം. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യ പ്രഭയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ.

CANNES FILM FESTIVAL 2024  ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്  കാൻ ഫിലിം ഫെസ്റ്റിവൽ 2024  CANNES FESTIVAL GRAND PRIX AWARD
All We Imagine As Light (ETV Bharat)

By ETV Bharat Kerala Team

Published : May 26, 2024, 6:46 AM IST

Updated : May 26, 2024, 12:37 PM IST

കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അഭിമാനമേറ്റി പായൽ കപാഡിയ സംവിധാനം ചെയ്‌ത ചിത്രം "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്" (All We Imagine as Light). 77-ാമത് കാന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ 'ഗ്രാന്‍ഡ് പ്രീ' പുരസ്‌കാരം സ്വന്തമാക്കിയാണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്" ചരിത്രം കുറിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണിത്.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടം ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയാണ്. മലയാളത്തിൽ നിന്നുള്ള അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ബോളിവുഡ് നടി ഹൃദു ഹാറൂൺ ആണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റി"ൽ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത്.

കാനിൽ ചരിത്രനേട്ടവുമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' (ETV Bharat)

നീണ്ട 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നതും പുരസ്‌കാരം കരസ്ഥമാക്കുന്നതും. ഛായാ കഥമും ഈ "ഓൾ വീ ഇമാജിൻ ആസ് ലൈറ്റി"ൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. മുംബൈയിൽ താമസിക്കുന്ന നഴ്‌സുമാരായാണ് ദിവ്യ പ്രഭയും കനി കുസൃതിയും സിനിമയിൽ വേഷമിട്ടിരിക്കുന്നത്.

'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' താരങ്ങൾ സംവിധായികയ്‌ക്കൊപ്പം (ETV Bharat)

പ്രഭ എന്നാണ് കനി കുസൃതി അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേര്. അനുവായി ദിവ്യ പ്രഭ എത്തുമ്പോൾ ഷിയാസ് എന്ന കഥാപാത്രത്തെ ഹൃദു ഹാറൂണും പാർവതി എന്ന കഥാപാത്രത്തെ ഛായാ കഥമും അവതരിപ്പിക്കുന്നു. ഫ്രഞ്ച് ആസ്ഥാനമായുള്ള കമ്പനിയായ പെറ്റിറ്റ് ചാവോസിന്‍റെ ബാനറിൽ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് "ഓൾ വീ ഇമാജിൻ ആസ് ലൈറ്റി"ന്‍റെ നിർമാണം.

ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത്, നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്‌സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്സ്, ഇറ്റലി എന്നിവരാണ് സഹനിർമാതാക്കൾ. 25 ദിവസം മുംബൈയിലും പിന്നീട് 15 ദിവസം രത്നഗിരിയിലും ആയിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്‍റെ ഷൂട്ടിങ് നടന്നത്. രണബീർ ദാസ് ആണ് ഈ സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിങ് ക്ലെമന്‍റ് പിന്‍റക്‌സും നിർവഹിച്ചിരിക്കുന്നു. തോപ്ഷേ ആണ് സംഗീത സംവിധാനം. പി ആർ ഒ : പ്രതീഷ് ശേഖർ.

ALSO READ

  1. കാനില്‍ ഇന്ത്യയുടെ അഭിമാനമായി 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി കനിയും ദിവ്യപ്രഭയും
  2. പലസ്‌തീന്‍ ജനതയ്‌ക്ക് ഐക്യദാർഢ്യം; കാനില്‍ 'തണ്ണിമത്തനുമായി' കനി കുസൃതി
  3. കാനിൽ ചരിത്രം കുറിച്ച് അനസൂയ സെൻഗുപ്‌ത; മികച്ച നടിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരി
  4. കാനിൽ തിളങ്ങിയ ഇന്ത്യൻ താരകം; ആരാണ് അനസൂയ സെൻഗുപ്‌ത?
Last Updated : May 26, 2024, 12:37 PM IST

ABOUT THE AUTHOR

...view details