കേരളം

kerala

ETV Bharat / entertainment

അതിഥി 'ശൈത്താനാ'യി മാറിയ കഥ; ട്രെയിലറിൽ ഞെട്ടിച്ച് മാധവൻ, ഒപ്പം ജ്യോതികയും അജയ് ദേവ്‌ഗണും - ശൈത്താൻ ട്രെയിലർ

സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം 'ശൈത്താൻ' മാർച്ച് എട്ടിന് തിയേറ്ററുകളിലേക്ക്

Shaitaan Trailer  Ajay Devgn R Madhavan Jyotika movie  Shaitaan release  ശൈത്താൻ ട്രെയിലർ  മാധവൻ ജ്യോതിക അജയ് ദേവ്‌ഗൺ സിനിമ
Shaitaan Trailer

By ETV Bharat Kerala Team

Published : Feb 24, 2024, 10:11 AM IST

ജയ് ദേവ്‍ഗണ്‍, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ശൈത്താൻ' സിനിമയുടെ ട്രെയിലർ ശ്രദ്ധ നേടുന്നു (Shaitaan movie's Trailer). കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്‍റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. പേടിപ്പെടുത്തുന്ന ഒപ്പം ആകാംക്ഷയേറ്റുന്ന ട്രെയിലർ മികച്ച പ്രതികരണമാണ് നേടുന്നത് (Ajay Devgn R Madhavan Jyotika starrer Shaitaan).

ത്രില്ലടിപ്പിക്കുന്ന ഹൊറർ ചിത്രമായിരിക്കും 'ശൈത്താൻ' എന്ന് അടിവരയിടുന്നതാണ് ട്രെയിലർ. കൂടാതെ ആക്ഷൻ രം​ഗങ്ങൾ കൊണ്ടും സമ്പന്നമായിരിക്കും ഈ ചിത്രമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നുണ്ട്. ജിയോ സ്റ്റുഡിയോസിന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ട്രെയിലർ 2.6 കോടിയിലേറെ കാഴ്‌ചക്കാരെ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. വികാസ് ബാലാണ് ഈ സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം സംവിധാനം ചെയ്യുന്നത്.

അജയ് ദേവ്‍ഗൺ 'ശൈത്താൻ' സിനിമയുടെ നിർമാണ പങ്കാളി കൂടിയാണ്. അജയ് ദേവ്ഗൺ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് ഇന്‍റർനാഷണൽ, ജിയോ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അജയ് ദേവ്ഗൺ, ജ്യോതി ദേശ്‌പാണ്ഡെ, കുമാർ മങ്ങാട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സഞ്ജീവ് ജോഷി, ആദിത്യ ചൗക്‌സി, അമിത് ഡാൽമിയ എന്നിവർ സഹനിർമാതാക്കളാണ്.

മാർച്ച് എട്ടിന് 'ശൈത്താൻ' തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികിൽ എത്തും. ജാങ്കി ബോഡിവാല, ആങ്കത് മഹോലേ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ശൈത്താൻ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അമിത് ത്രിവേദിയാണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തിൽ മാധവനാണ് ശൈത്താനായി വേഷമിടുന്നത്. നേരത്തെ പുറത്തുവന്ന മാധവന്‍റെ കാരക്‌ടർ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. ശൈത്താനായുള്ള മാധവന്‍റെ ഭയപ്പെടുത്തുന്ന മുഖമായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. 'ഈ പിശാചിന്‍റെ ദുഷിച്ച കണ്ണിൽ നിന്ന് അകന്നു നിൽക്കുക' എന്ന ക്യാപ്‌ഷനോടെയാണ് അജയ് ദേവ്ഗൺ പോസ്റ്റർ പുറത്തുവിട്ടത്.

നേരത്തെ പുറത്തുവന്ന ടീസറും കയ്യടി നേടിയിരുന്നു. ആർ മാധവന്‍റെ ഭയപ്പെടുത്തുന്ന വോയ്‌സ് ഓവറിന്‍റെ പശ്ചാത്തലമാക്കിയുള്ളതായിരുന്നു ടീസർ. ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറിൽ ഗ്രാഫിക്‌സിന്‍റെ മികവും പ്രകടമായിരുന്നു. ഭയചകിതരായാണ് അജയ് ദേവ്ഗണിനെയും ജ്യോതികയെയും ടീസറിൽ കാണുന്നത്.

"ലോകം ബധിരമാണെന്ന് അവർ പറയുന്നു. എന്നിട്ടും, അവർ എന്‍റെ ഓരോ വാക്കും പിന്തുടരുന്നു. ഞാൻ ഇരുട്ടാണ്, പ്രലോഭനമാണ്. ദുഷിച്ച പ്രാർഥനകൾ മുതൽ വിലക്കപ്പെട്ട മന്ത്രങ്ങൾ വരെ, ഞാൻ നരകത്തിന്‍റെ ഒമ്പത് ലോകങ്ങളും ഭരിക്കുന്നു"- 'ശൈത്താന്‍റെ' ടീസറിലെ വാക്കുകൾ ഇങ്ങനെ. ടീസർ പോലെ തന്നെ ഇപ്പോൾ ട്രെയിലറും പ്രേക്ഷകശ്രദ്ധ നേടുകയാണ്.

ABOUT THE AUTHOR

...view details