സോഷ്യൽ മീഡിയയില്‍ ആർട്ടിഫിഷ്യൽ (AI) ഇന്‍റലിജന്‍സാണ് ഇപ്പോഴത്തെ താരം. എഐ ടൂളുകൾ ഉപയോഗിച്ച് കലാകാരന്മാർക്ക് തങ്ങളുടെ ഭാവനയുടെ അതിരുകൾ ഭേദിക്കുന്ന ഫ്രെയിമുകൾ സൃഷ്‌ടിക്കാന്‍ കഴിയും. അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുക്ക് മുന്നിലുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ഞൊടിയിടലിയാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റാറുള്ളത്. അത്തരമൊരു വീഡിയോയിരുന്നു കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ മുന്നിലെത്തിയത്. മലയാളത്തിന്‍റെ പ്രിയതാരം മോഹന്‍ലാല്‍ ഹോളിവുഡ് ക്ലാസിക്ക് ചിത്രത്തിലെ നായകനായാല്‍ എങ്ങനെയായിരിക്കുമെന്നതായിരുന്നു ആ വീഡിയോ.
ഹോളിവുഡ് ക്ലാസിക് ഗെറ്റപ്പുകളില്‍ എത്തിയ മോഹന്‍ലാലിന്‍റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപ്പറ്റിയത്.
ജയിംസ് ബോണ്ട്, ടൈറ്റാനിക്ക്, ഗോഡ്‌ഫാദര്‍, ടോപ് ഗണ്‍, റോക്കി, മാട്രിക്‌സ്, ഇന്ത്യാന ജോണ്‍സ്, സ്‌റ്റാര്‍ വാര്‍ഡ് തുടങ്ങീ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിന്‍റേജ് മോഹന്‍ലാലിന്‍റെ മുഖം നല്‍കിയിരിക്കുന്നത്. പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളും വന്നിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം എ ഐ സാങ്കേതിക വിദ്യയുടെ കരുത്തില്‍ മോഹന്‍ലാലാണ് ഹോളിവുഡ് ക്ലാസിക് സിനിമകളിലെ ഗെറ്റപ്പില്‍ എത്തിയതെങ്കില്‍ ഇത്തവണ അങ്ങനെ എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. നിമിഷ നേരം കൊണ്ടാണ് മമ്മൂട്ടിയുടെ ഈ ഗെറ്റപ്പുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.