കേരളം

kerala

ETV Bharat / entertainment

'ജീവിതം ഹാപ്പിയാണ്, നല്ല ശാപ്പാടും ഉറക്കവുമുണ്ട്'; ജ്യേഷ്‌ഠന്‍റെ കങ്കുവ കാണാനെത്തി ബാലയും കോകിലയും - BALA AND KOKILA WATCHED KANGUVA

മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുകയാണ് സൂര്യ നായകനായ കങ്കുവ.

BALA AND KOKILA RESPONDS KANGUVA  BALA WITH HIS WIFE KOKILA  ബാലയും കോകിലയും  കങ്കുവ കണ്ട് ബാലയും കോകിലയും
കങ്കുവ പോസ്‌റ്റര്‍, ബാലയും ഭാര്യ കോകിലയും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 14, 2024, 7:15 PM IST

സൂര്യ പ്രധാന വേഷത്തിലെത്തിയ കങ്കുവ ഇന്ന് (നവംബർ 14) ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ആദ്യാവസാനം വരെ തീപ്പാറുന്ന പ്രകടനമാണ് കാഴ്‌ച വയ്ക്കുന്നത്. ഇപ്പോഴിതാ ജ്യേഷ്‌ഠന്‍ ശിവയുടെ സംവിധാനത്തില്‍ പിറന്ന കങ്കുവ കാണാന്‍ എത്തിയിരിക്കുകയാണ് നടന്‍ ബാലയും ഭാര്യ കോകിലയും.

കങ്കുവ ഏറെ ഇഷ്‌ടപ്പെട്ടെന്നും ഇടവേളയ്ക്ക് ശേഷം പടം ഹൈലെവലാണെന്നുമാണ് സിനിമ കണ്ടതിന് ശേഷം ബാല പ്രതികരിച്ചത്. പടം കഴിഞ്ഞുവെന്ന് വിചാരിക്കുമ്പോള്‍ വലിയൊരു ട്വിസ്റ്റാണ്. ക്ലൈമാക്‌സ് വേറെ ലെവല്‍. എന്‍റെ സഹോദരന്‍ ആയതുകൊണ്ടല്ല ഇത് വലിയൊരു ഫിലിമാണ്. വലിയൊരു ശ്രമമാണ്.

കങ്കുവയുടെ നിര്‍മാതാവ് ജ്ഞാനവേല്‍ രാജ എനിക്ക് കങ്കുവയ്ക്ക് മുന്നേ അഡ്വാന്‍സ് തന്നിരുന്നു. അപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളായി. അങ്ങനെയാണ് ജ്ഞാനവേല്‍ രാജ കങ്കുവ തുടങ്ങിയത്. ഇതിലെ ക്യാമറമാന്‍ വെട്രിയും ഞാനുമെല്ലാം ഒരുമിച്ച് വളര്‍ന്നവരാണ്. ചേട്ടനെ ഇന്നലെ വിളിച്ച് ആശംസ അറിയിച്ചിരുന്നു. ചേട്ടന്‍ തിരുപ്പതി പോയതാണ്. ബാല പറഞ്ഞു.

വിവാഹത്തിന് ശേഷം നല്ല ശാപ്പാടും മനസമാധാനവും നല്ല ഉറക്കവും ഉണ്ടെന്നും ജീവിതം സന്തോഷത്തോടെ പോകുന്നുവെന്നും ബാല പറഞ്ഞു. അതേസമയം സിനിമ ഇഷ്‌ടമായെന്ന് കോകില പ്രതികരിച്ചു. ബാലയെ ഇതുപോലെയൊരു സിനിമയില്‍ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു കോകിലയുടെ മറുപടി.

രണ്ട് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈർഘ്യം. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാ​ഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിച്ചത്.

ഏകദേശം 3000 ത്തോളം ആൾക്കാർ കങ്കുവ സിനിമയുടെ പിന്നണിയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥ വായിച്ചപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ പറഞ്ഞിരുന്നു. ആദ്യം കേട്ടപ്പോൾ ഇതൊരു ഇന്ത്യൻ സിനിമയുടെ തിരക്കഥ തന്നെയാണോ വായിക്കുന്നത് എന്ന് സംശയം തോന്നി. ശിവ വളരെയധികം സാഹിത്യവുമായി ബന്ധമുള്ള ആളാണ്. തമിഴ് സാഹിത്യത്തിലെ എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ട്. അതിന്‍റെയൊക്കെ ഫലം 'കങ്കുവ' എന്ന ചിത്രത്തിൽ കാണാനുമുണ്ടെന്നും സൂര്യ പ്രോമോഷന്‍ പരിപാടിക്കിടെ വ്യക്തമാക്കിയിരുന്നു.

ദേവി ശ്രീ പ്രസാദ് സംഗീതവും വെട്രി പളനിസാമി ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിര്‍വഹിച്ചു.കലാസംവിധാനം - മിലൻ,കോസ്റ്റ്യൂം ഡിസൈനർ - അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ് - രഞ്ജിത് അമ്പാടി, രചന - ആദി നാരായണ, സംഭാഷണം - മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ - ടി ഉദയ് കുമാർ, സ്‌റ്റിൽസ്- സി. എച്ച് ബാലു, എഡിആർ - വിഘ്നേഷ് ഗുരു, അസോസിയേറ്റ് ഡയറക്‌ടർ - എസ് കണ്ണൻ, ആർ തിലീപൻ, രാജാറാം, എസ്. നാഗേന്ദ്രൻ,കോ ഡയറക്‌ടേഴ്‌സ് - ഹേമചന്ദ്രപ്രഭു - തിരുമലൈ, പബ്ലിസിറ്റി ഡിസൈൻ - കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ - ആർ.എസ് സുരേഷ്‌ മണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - രാമ ഡോസ്, കളറിസ്റ്റ് - കെ എസ് രാജശേഖരൻ, വിഎഫ്എക്‌സ്‌ ഹെഡ് - ഹരിഹര സുതൻ, ഡിസ്ട്രിബൂഷൻ പാർട്‌ണർ - ഡ്രീം ബിഗ് ഫിലിംസ്, പിആർഒ - ശബരി.

Also Read:3000 പേര്‍ പ്രവര്‍ത്തിച്ച 'കങ്കുവ', മുതലയുമായി ഫൈറ്റ്; സിനിമയുടെ തിരക്കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ

ABOUT THE AUTHOR

...view details