കേരളം

kerala

ETV Bharat / entertainment

ഈ ഫോട്ടോയില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് സാമന്തയോട് ഉള്‍ഫി; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - Samantha Ruth Prabhu shares photos - SAMANTHA RUTH PRABHU SHARES PHOTOS

ഐഫ പുരസ്‌കാര വേദിയില്‍ തിളങ്ങി സാമന്ത റൂത്ത് പ്രഭു. വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് താരം.

Samantha Ruth Prabhu  Samantha Ruth Prabhu photo shoot  സാമന്ത റൂത്ത് പ്രഭു  ഐ ഐ എഫ് എ അവാര്‍ഡ്
Samantha Ruth Prabhu (ANI)

By ETV Bharat Entertainment Team

Published : Sep 30, 2024, 4:32 PM IST

പ്രേകഷകര്‍ക്ക് ഏറെ ഇഷ്‌ടമുള്ള താരമാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ അബുദാബിയില്‍ നടന്ന ഐഫ പുരസ്‌കാര വേദിയില്‍ തിളങ്ങുന്ന ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുന്നത്. താരം തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

ഫോട്ടോ നിമിഷങ്ങള്‍ക്കുള്ളിലാണ് ആരാധകര്‍ ഏറ്റെടുത്തത്. വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വീകരിക്കാനാണ് സാമന്ത അബുദാബില്‍ എത്തിയത്.

പച്ചയും നീലയും നിറങ്ങള്‍ ചേര്‍ന്ന തിളങ്ങുന്ന ബോസഡികോണ്‍ ഗൗണ്‍ ആണ് സാമന്ത ധരിച്ചത്. സ്വീറ്റ് ഹാര്‍ട്ട് നെക്ക് ലൈനിലുള്ള സ്ലീവ്ലെസ് ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായിരിക്കുകയാണ് താരം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഫോട്ടോയ്ക്ക് താഴെ മോഡലായ ഉള്‍ഫി ജാവേദ് പ്രതികരിച്ചിട്ടുണ്ട്. ഈ സ്റ്റൈല്‍ തന്‍റെ കണ്ണിലുടക്കിയെന്നും ഈ കാഴ്‌ചയില്‍ നിന്ന് പുറത്ത് കടക്കാന്‍ ഏഴെട്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് കമന്‍റ്. ഹഹ ഉമ്മ എന്നാണ് സാമന്ത തിരിച്ച് പ്രതികരിച്ചത്.

ഇതുമാത്രമല്ല മറ്റൊരു ഫോട്ടോകൂടി സാമന്ത ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. പേസ്‌റ്റല്‍ ഗ്രീന്‍ കളറിലുള്ള ഔട്ട്ഫിറ്റില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തിന്‍റെ ഫോട്ടോ ഷൂട്ട്. ലോങ് ട്രൗസറും നെറ്റഡ് ബോഡികോണ്‍ ടോപ്പുമാണ് താരം ധരിച്ചത്.

വേവി ഹെയറും നിനിമല്‍ മേക്കപ്പും സാമന്തയെ സുന്ദരിയാക്കി മാറ്റിയിരിക്കുകയാണ്.

Also Read:പ്രതീക്ഷയ്ക്കപ്പുറമുള്ള ചിത്രമായിരിക്കും 'എമ്പുരാന്‍', സ്‌പോട്ട് എഡിറ്റ് പതിപ്പ് കണ്ടപ്പോള്‍ ഞെട്ടിപ്പോയി; ദീപക് ദേവ്-

ABOUT THE AUTHOR

...view details