കേരളം

kerala

ETV Bharat / entertainment

'പരാതി നല്‍കിയ നടി ഞാനല്ല, ആ കേസുമായി യാതൊരു ബന്ധവുമില്ല'; ഗൗരി ഉണ്ണിമായ - GAURI UNNIMAYA EXPLANATION

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് നടി.

BJIU SOPANAM AND S P SREEKUMAR CASE  SEXUAL ASSAULT CASE  ഗൗരി ഉണ്ണിമായ നടി  സീരിയല്‍ നടി
ഗൗരി ഉണ്ണിമായ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 28, 2024, 12:26 PM IST

നടന്മാരായ ബിജു സോപാനം, എസ്‌പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി താനെല്ലെന്ന് വെളിപ്പെടുത്തി ഗൗരി ഉണ്ണിമായ. ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയത് നടി ഗൗരിയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഗൗരി വിശദീകരണവുമായി എത്തിയത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഗൗരി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു.

ആ കേസുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും ഒരു യാത്ര പോയതുകൊണ്ടാണ് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളില്‍ കാണാതിരുന്നതെന്നും ഗൗരി വ്യക്തമാക്കി. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയതുവെന്നും. 24 വരെയുള്ള എപ്പിസോഡുകളിൽ താന്‍ ഭാഗവുമാണെന്നും നടി പറഞ്ഞു. ഈ വാര്‍ത്തകളില്‍ പറയുന്ന നടി താനല്ലെന്നും അനാവശ്യ വിവാദങ്ങള്‍ പറഞ്ഞു പരത്തരുതെന്നും നടി ആവശ്യപ്പെട്ടു.

ഗൗരി ഉണ്ണിമായയുടെ വാക്കുകള്‍

"ഈ വിഡിയോ ചെയ്യാൻ കാരണമുണ്ട്. ഇന്നലെ ഒരു വാർത്ത പ്രചരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കുറെ പേർ എന്നെ വിളിച്ചു. പലയിടത്തും എനിക്കെതിരെ ഹേറ്റ് പ്രചരിക്കുന്നുണ്ട്. എനിക്ക് വ്യക്തമായി പറയണം. എനിക്ക് ആ കേസുമായി യാതൊരു ബന്ധവുമില്ല. പലരും എന്നോടും ചോദിക്കുന്നുണ്ട്, എന്താണ് ഞാൻ എപ്പിസോഡിൽ ഇല്ലാത്തത്, എന്താണ് കാരണം എന്നൊക്കെ. അതിന് കാരണം മറ്റൊന്നുമല്ല. ഞാനൊരു ട്രിപ്

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. പോയിരിക്കുകയായിരുന്നു. ഷിംലയ്ക്കു പോയി തിരിച്ചു വന്നതേയുള്ളൂ. വന്ന ഉടനെ ഞാൻ സീരിയലിൽ റിജോയിൻ ചെയ്തു. 24 വരെയുള്ള എപ്പിസോഡുകളിൽ ഞാൻ ഭാഗവുമാണ്. അവർ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ ഇനിയുള്ള എപ്പിസോഡുകളിൽ ഞാനുണ്ടാകും. അതാണ് സംഭവം. ഈ വാർത്തകളിൽ പറയുന്ന നടി ഞാനല്ല. അനാവശ്യ വിവാദങ്ങൾ പരത്തരുത് എന്ന് ഞാൻ അഭ്യർഥിക്കുകയാണ്. - ​ഗൗരി പറഞ്ഞു. പിന്നാലെ നിരവധി പേരാണ് നടിക്ക് പിന്തുണയുമായി എത്തിയത്". ഗൗരി ഉണ്ണി മായ പറഞ്ഞു.

സീരിയല്‍ ചിത്രീകരണത്തിനിടെ ഒരു നടിയുടെ പരാതിയിലാണ് ബി ജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവ ര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പോലീസ് കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്. കേസ് തൃക്കാക്കര പോലീസിന് കൈമാറിയിട്ടുണ്ട്. ഒരാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും മറ്റേയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ നടി മൊഴി നല്‍കിയിരുന്നു.

Also Read:ഹിറ്റില്‍ കുറഞ്ഞ പരിപാടിയില്ല ; ബോക്‌സ് ഓഫീസില്‍ തുടർ വിജയവുമായി ആഷിഖ് അബു

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ