കേരളം

kerala

ETV Bharat / entertainment

'ഗേൾഫ്രണ്ടി'നെ അവതരിപ്പിക്കാനൊരുങ്ങി വിജയ് ദേവരകൊണ്ട; രശ്‌മിക മന്ദാന ചിത്രത്തിന്‍റെ ടീസർ നാളെ - THE GIRLFRIEND TEASER

ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Vijay Deverakonda Rashmika Mandanna  Rashmika Mandanna The Girlfriend  രശ്‌മിക മന്ദാന സിനിമ ടീസര്‍  ഗേള്‍ഫ്രണ്ട് സിനിമ ടീസര്‍
വിജയ് ദേവരകൊണ്ട, രശ്‌മിക മന്ദാന (ETV Bharat)

By ETV Bharat Entertainment Team

Published : Dec 8, 2024, 5:28 PM IST

പുഷ്‌പ2 വിന്‍റെ വലിയ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് രശ്‌മിക മന്ദാന. 'ദി ഗേൾഫ്രണ്ട്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ നാളെ രാവിലെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിടും.

തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. നടൻ വിജയ് ദേവരകൊണ്ടയാണ്‌ ടീസർ അവതരിപ്പിക്കുന്നത്.

ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചിത്രം വിദ്യ കോപ്പിനീടിയും ധീരജ് മൊഗിലൈനേനിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൃഷ്‌ണന്‍ വസന്ത് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഹിഷാം അബ്ദുൾ വഹാബ് ആണ് നിർവഹിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'ഹായ് നാനാ', 'ഖുഷി' എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ഹിഷാം സംഗീത സംവിധാനം നിർവഹിക്കുന്ന തെലുഗ് ചിത്രമാണിത്. ദീക്ഷിത് ഷെട്ടി, കൗശിക് മഹാത എന്നിവരാണ് രശ്‌മികക്കൊപ്പം ചിത്രത്തിലെ പ്രധാന വേഷത്തിൽ എത്തുന്നത്.

അല്ലു അർജുൻ നായകനാക്കി സുകുമാർ സംവിധാനം ചെയ്‌ത'പുഷ്‌പ 2 ദി റൂൾ' ആണ് രശ്‌മികയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രശ്‌മികയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ചിത്രം വലിയ മുന്നേറ്റമാണ് ബോക്‌സ് ഓഫീസിൽ നടത്തുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്‌സ് ഓഫീസിൽ 500 കോടി കടന്നു. വരും ദിവസങ്ങളിൽ സിനിമ 1000 കോടി കടക്കുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിലെ അല്ലു അര്‍ജുനും രശ്‌മികയും ആടിത്തിമിര്‍ത്ത പീലിങ്സ് ഗാനവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആണ്.

Also Read:സർജറിക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് സംശയം, ആരെയും കാണാതെ കുറേക്കാലം; സൗത്ത് ഇന്ത്യൻ താര പദവി വെട്ടിപ്പിടിച്ച നായകന്‍

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ