തൃശൂര്‍ :നടൻ ജയറാമിൻ്റെ മകൾ മാളവിക ജയറാം വിവാഹിതയായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന പാലക്കാട് സ്വദേശിയായ നവനീത് ഗിരീഷ് ആണ് വരൻ.
ജയറാമിന്‍റെ ചക്കി ഇനി നവനീതിന്‍റെ സഖി ; മാളവിക ജയറാം വിവാഹിതയായി - Malavika Jayaram marriage - MALAVIKA JAYARAM MARRIAGE
ചടങ്ങ് നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച്. പാലക്കാട് സ്വദേശി നവനീത് ഗീരീഷാണ് മാളവികയുടെ വരന്‍
Malavika Jayaram got married at Guruvayur Temple (reporter)
Published : May 3, 2024, 10:08 AM IST
ഇരുവരുടെയും കുടുംബാംഗങ്ങളും നടൻ സുരേഷ് ഗോപിയും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയില്‍ കുടകില്‍ വച്ച് മാളവികയുടെയും നവനീതിന്‍റെയും വിവാഹനിശ്ചയം നടന്നിരുന്നു. നെന്മാറ കീഴേപ്പാട്ട് കുടുംബാംഗമായ ഗിരീഷ് മേനോന്‍റെയും വത്സയുടെയും മകനാണ് നവനീത് ഗിരീഷ്.