അമൃത സുരേഷും ബാലയും മകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. മകള്‍ അവന്തിക, അച്ഛന്‍ ബാലയ്‌ക്കെതിരെ നടത്തിയ ഗുരുതര ആരോപണങ്ങളായിരുന്നു ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം വൈകാരിക പ്രതികരണവുമായി ബാലയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ അമൃത സുരേഷും വിഷയത്തില്‍ വൈകാരികമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
ബാലയുമായി പിരിയാനുള്ള കാരണം ഉള്‍പ്പെടെ അമൃത സുരേഷ് ഫേസ്‌ബുക്ക് ലൈവില്‍ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചന ശേഷം മകളെ കാണിക്കാൻ തയ്യാറായില്ലെന്നും മകളെ തന്നിൽ നിന്നും അകറ്റുകയായിരുന്നുവെന്നും പലപ്പോഴായി ബാല അമൃതയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. അടുത്തിടെയും അമൃതയ്‌ക്കെതിരെ ബാല സമാന ആരോപണം ഉന്നയിച്ചിരുന്നു. ഇത് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് മകള്‍ അവന്തിക ആദ്യമായി അച്ഛനെതിരെ പ്രതികരിച്ച് രംഗത്തെത്തിയത്.
അച്ഛന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും, അച്ഛൻ അമ്മയെ മദ്യപിച്ച് ഉപദ്രവിക്കാറുണ്ടെന്നുമായിരുന്നു അവന്തികയുടെ വെളിപ്പെടുത്തല്‍. അവന്തികയുടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ തന്‍റെ മകളോട് മത്സരിച്ച് ജയിക്കാന്‍ ആകില്ലെന്നും, തോറ്റുകൊടുക്കുകയാണെന്നും, ഞാൻ നിനക്ക് അന്യനായി പോയെന്നും അതുകൊണ്ട് ഇനി വരില്ലെന്നും പ്രതികരിച്ച് ബാല രംഗത്തെത്തിയിരുന്നു.
Also Read: "അച്ഛനെ സ്നേഹിക്കാന്‍ ഒരു കാരണം പോലും ഇല്ല, അത്രയ്‌ക്ക് ഉപദ്രവിച്ചു, ചില്ല് കുപ്പി വരെ മുഖത്തെറിയാന്‍ ശ്രമിച്ചു"; ബാലയ്‌ക്കെതിരെ മകള്‍ - Daughter Allegations Against Bala
ബാലയുടെ മറുപടിക്ക് പിന്നാലെ അവന്തികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ സൈബര്‍ ആക്രമണം ഉണ്ടായി. അമ്മ പഠിപ്പിച്ചുവിട്ട കാര്യങ്ങളാണ് അവന്തിക സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞതെന്നായിരുന്നു അവന്തികയ്‌ക്കെതിരെയുള്ള ആരോപണം. ഇതാണ് സത്യങ്ങള്‍ വെളിപ്പെടുത്താന്‍ അമൃത സുരേഷിനെ നിര്‍ബന്ധിച്ചത്. ഇതിന് പിന്നാലെ നിരവധി പേര്‍ അമൃതയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തി.
ഇപ്പോഴിതാ വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷും പ്രതികരിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസങ്ങളോട് കടുത്ത ഭാഷയിലാണ് അഭിരാമിയുടെ പ്രതികരണം. അഭിരാമി പങ്കുവച്ച ഒരു പോസ്‌റ്റിന് താഴെ മോശമായി കമന്‍റ് ചെയ്‌ത ആളോടായിരുന്നു അഭിരാമിയുടെ മറുപടി. "ഒന്നിറങ്ങി പോടോ" എന്ന് പറഞ്ഞ് കൊണ്ടാണ് അഭിരാമിയുടെ കമന്‍റ് തുടങ്ങുന്നത്.
"ഒന്നിറങ്ങി പോടോ! കാര്യങ്ങള്‍ അറിയാതെ കിടന്ന് സംസാരിക്കുന്നു! മതി, നിങ്ങളുടെ ഈ ക്രൂരമായ ആക്രമണം! കുറേ നന്‍മ മരങ്ങള്‍ വരുന്നു! ഒരു പെണ്ണിനെയും കുടുംബത്തിനെയും വേട്ടയാടുന്നവന്‍ ഒക്കെ വലിയ നന്‍മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും! അഭിനയിക്കാന്‍ അറിയുന്നവര്‍ ഒക്കെ കണ്ണീര്‍ ഒഴുക്കാനും ആള്‍ക്കാരെ മാനിപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മന:സാക്ഷിയെ തൊട്ട് പറയെടോ!
Also Read: "പാപ്പു, ഞാൻ അന്യനായി പോയി, ഇനി വരില്ല, അപ്പ തോറ്റ് കൊടുക്കുകയാണ്"; മകളുടെ ആരോപണങ്ങള്‍ക്ക് ബാലയുടെ മറുപടി - Bala reacts on pappus allegations
18-19 വയസ്സുള്ള ഒരു ചെറിയ പെണ്ണിനെ കെട്ടിക്കൊണ്ട് വന്ന്, പട്ടിയെ പോലെ തല്ലി തമിഴ്‌നാടു പൊണ്ടാട്ടി നയം കാണിച്ചത് മിണ്ടാതിരിക്കണോ അവര്‍? ശരി സമ്മതിച്ചു, അതുകഴിഞ്ഞ് അവര്‍ക്കൊരു തെറ്റുപറ്റി. പക്ഷേ സ്വന്തം തള്ളയെ തല്ലിയും ആട്ടിയും വേട്ടയാടാന്‍ ഇട്ടുകൊടുക്കുന്ന ഒരു അച്ഛനെ താനൊക്കെ ബഹുമാനിക്കുമോ?
നല്ല നട്ടെല്ലുള്ള ആണ്‍പിള്ളേര്‍ ആയിരുന്നെങ്കില്‍ 10 വയസ്സിലെ നിന്നേനെ ഈ ഷോ ഓഫ്. മതിയായി! അവരുടെ കെരിയറും ജീവിതവും ഗാസ്‌ലൈറ്റ്‌നിംഗ് ചെയ്‌ത് നശിപ്പിച്ചു. ഇനി ആ കുഞ്ഞിനെ വച്ച് സെന്‍റിമെന്‍റ്‌സ് വാങ്ങുമ്പോള്‍ അതിനെ നാട്ടുകാരിട്ട് ആട്ടുന്നതില്‍ നന്നും പ്രൊട്ടക്‌ട് ചെയ്യാതെ കണ്ണീരൊഴുക്കി സെന്‍റിമെന്‍റ്‌സ് അവിടെയും വാര്‍ക്കൗട്ട് ചെയ്യുന്ന ഇയാളെ ഒക്കെ സപ്പോര്‍ട്ട് ചെയ്യാന്‍ എങ്ങനെ പറ്റുന്നു?
സ്വയം അനുഭവം വരുമ്പോള്‍ കാണാം! സ്വന്തം ചേച്ചിക്കോ അനിയത്തിക്കോ വരുമ്പോള്‍ കാണണം തന്‍റെയൊക്കെ നന്‍മ"-അഭിരാമി കുറിച്ചു.
"മൊബൈൽ ക്യാമറ ഓണാക്കി കൊടുത്ത് ആ പാവം കുഞ്ഞിനെ കൊണ്ട് പൊതു മാധ്യത്തിൽ എന്തെക്കെയോ വിളിച്ചു പറയിപ്പിച്ച്.. ഇപ്പോ കിടന്ന് രണ്ടും കൂടെ മോങ്ങാതെ ഓട്.... ......ങ്ങളേ" -എന്ന കമന്‍റിനാണ് അഭിരാമിയുടെ മറുപടി കമന്‍റ്.
Also Read: "18-ാം വയസ്സില്‍ കല്യാണം, ചോര തുപ്പിയ ദിവസങ്ങള്‍, ആ ആഘാതം വലുത്... ഇന്നും ചികിത്സയില്‍"; കരഞ്ഞ് അമൃത സുരേഷ് - Amrutha Reacted To Bala Allegations