സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കിലോയ്‌ക്ക് 400 രൂപയുള്ള വെളുത്തുള്ളിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. ഇഞ്ചി, വെളുത്തുള്ളി എന്നിവയ്‌ക്ക് കിലോയ്‌ക്ക് 100ന് മുകളിലാണ് വില. ഇഞ്ചിക്ക് 100 രൂപ മുതല്‍ 125 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. സവാള വിലയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. എറണാകുളത്ത് കിലോയ്‌ക്ക് 70 രൂപയുള്ള സവാളയ്‌ക്ക് കോഴിക്കോടും കണ്ണൂരും 76 രൂപയും കാസര്‍കോട് 75 രൂപയുമാണ് വില. തക്കാളി, കാബേജ് എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്.