തിരുവനന്തപുരം: ലോണ്‍, ലൈസന്‍സ്, സബ്‌സിഡി, ഇന്‍ഷുറന്‍സ് എന്നിങ്ങനെ പുത്തന്‍ സംരംഭത്തിലേക്കുള്ള വിലങ്ങുതടികള്‍ നിരവധിയാണ്. സ്വന്തം സംരംഭത്തിന് കെട്ടുറപ്പുള്ള അടിത്തറ പാകാന്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, ധനകാര്യ സ്ഥാപനങ്ങളില്‍ കയറിയിറങ്ങിയ അനുഭവം പല സംരംഭകരും പലകാലങ്ങളില്‍ പരസ്യമാക്കിയിട്ടുണ്ട്. പോകേണ്ടയിടത്തെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്വന്തം നാട്ടിലേക്കെത്തിയാലോ...?
സംരംഭകരെ തമ്മില്‍ ബന്ധിപ്പിക്കാനും പുത്തന്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കാനും ഓരോ നാട്ടിലും സംരംഭക സഭകള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. തദ്ദേശ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായി നടത്തുന്ന പരിപാടിയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സംരംഭക സൗഹൃദ പദ്ധതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിശദീകരിച്ചു നല്‍കുമെന്ന് പരിപാടിയുടെ വിശദമായ രൂപരേഖക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജില്ലാ തല ഉപദേശക സമിതികള്‍ രുപീകരിച്ചു നടത്തുന്ന പരിപാടിയില്‍ സംരംഭകരുടെ സംശയങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരാകും മറുപടി നല്‍കുക. അതത് തദ്ദേശ സ്ഥാപനങ്ങള്‍ പ്രദേശത്തെ എല്ലാ സംരംഭകരെയും പരിപാടിയിലേക്ക് ക്ഷണിക്കും. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. പ്രദേശിക തലത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സ്വന്തം സംരംഭത്തിന് എന്തെല്ലാം സര്‍ക്കാര്‍ പിന്തുണ ലഭിക്കും എന്നിങ്ങനെ സ്വന്തം സംരംഭത്തിൻ്റെ ആവശ്യങ്ങളും സംരംഭകര്‍ക്ക് ഉന്നയിക്കാനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക