സാങ്കേതികവിദ്യയുടെ വരവോടെ ക്രെഡിറ്റ് കാർഡ് പോലുള്ളവ ഇപ്പോൾ സാധാരണക്കാര്‍ക്കും സ്വന്തമാക്കാനാകും. ഇതോടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന രീതിയും വളരെ എളുപ്പമായി മാറി. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള സൗകര്യം സമാനതകളില്ലാത്തതാണ്, യുപിഐ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചതോടെ ഇത് കൂടുതൽ മെച്ചപ്പെട്ട നിലയിലായി. ക്രെഡിറ്റ് കാർഡുകളിൽ യുപിഐ സംയോജിപ്പിച്ചതോടെ, ഓൺലൈനിലും ഓഫ്‌ലൈനിലും ഇടപാടുകൾ നടത്തുന്നത് ഇപ്പോൾ എളുപ്പമായി. യുപിഐ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പരിശോധിക്കാം.
എന്താണ് യുപിഐ ക്രെഡിറ്റ് കാർഡുകൾ?
യുപിഐയുമായി സംയോജിപ്പിച്ചു എന്ന ഒറ്റ കാരണത്താലാണ് സാധാരണ ക്രെഡിറ്റ് കാർഡുകളിൽ നിന്നും യുപിഐ ക്രെഡിറ്റ് കാർഡുകൾ വ്യത്യസ്‌തമാവുന്നത്. സാധാരണ ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് കൂടുതൽ സൗകര്യം വാഗ്‌ദാനം ചെയ്യുന്നതിനായാണ് യുപിഐയുമായി സംയോജിപ്പിച്ചിരിക്കുന്നത്. ദൈനംദിന ഇടപാടുകൾ നടത്തുമ്പോൾ ഈ കാർഡുകൾ ഏറെ സഹായകരമാണ്. കാരണം നിങ്ങളുടെ പണം ലാഭിക്കാനും വ്യാപാരികൾ നൽകുന്ന എക്‌സ്‌ക്ലൂസീവ് ഡീലുകളിൽ നിന്നും കിഴിവുകളിൽ നിന്നും പ്രയോജനം നേടാനും ഇത് നിങ്ങളെ സഹായിക്കുന്നു.
യുപിഐ ക്രെഡിറ്റ് കാർഡുകളുടെ പ്രയോജനങ്ങൾ
- റിവാർഡുകളും ഓഫറുകളും: യുപിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് റിവാർഡുകളും ആനുകൂല്യങ്ങളും വാഗ്‌ദാനം ചെയ്യുന്നു. ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, ഓൺലൈൻ വസ്‌ത്രങ്ങൾ എന്നിവയും മറ്റും വാങ്ങുമ്പോൾ ഇവ നേടാനാകും. ഈ സമാഹരിച്ച റിവാർഡുകൾ പിന്നീട് ക്യാഷ്ബാക്ക് റിഡീം ചെയ്യാൻ ഉപയോഗിക്കാം, അങ്ങനെ നിങ്ങൾക്ക് പണം ലാഭിക്കാം. സമ്പാദ്യം പരമാവധിയാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് യുപിഐ ക്രെഡിറ്റ് കാർഡുകൾ ഒരു പ്രതിഫലദായകമായ തെരഞ്ഞെടുപ്പാക്കി മാറ്റുന്നു.
- സൗകര്യം: ദൈനംദിന സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ സൗകര്യം തേടുകയാണെങ്കിൽ, യുപിഐ ക്രെഡിറ്റ് കാർഡുകൾ ഏറ്റവും മികച്ച പരിഹാരമായേക്കാം. പേയ്‌മെൻ്റുകൾ നടത്താനും നിമിഷങ്ങൾക്കുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാനും യുപിഐ ഉപയോഗിക്കുന്ന ഒരൊറ്റ ക്രെഡിറ്റ് കാർഡ് നിങ്ങൾക്ക് ഉപയോഗിക്കാം. ഡീലുകളുടെയോ പണരഹിത ഇടപാടുകളുടെയോ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് നിരവധി കാർഡുകൾ കൊണ്ടുപോകേണ്ടതിൻ്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു.
- സുരക്ഷ: സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോൾ, യുപിഐ ക്രെഡിറ്റ് കാർഡുകൾ പ്രധാനമാണ്. ഈ കാർഡുകൾ ശക്തമായ സുരക്ഷ ഫീച്ചറുകൾ ഉപയോഗിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് തങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്നും പേയ്‌മെൻ്റുകൾ 100% സുരക്ഷയോടെയാണ് നടക്കുന്നതെന്നും ഉറപ്പാക്കാൻ കഴിയും. ഏതെങ്കിലും തരത്തിലുള്ള വഞ്ചന തടയുന്നതിനും നിങ്ങളുടെ ഡാറ്റയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുന്നതിനും ഇത് സഹായിക്കുന്നു.
- ഫ്ലെക്‌സിബിലിറ്റി: യുപിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക വഴി നിങ്ങൾക്ക് മൊത്തത്തിലുള്ള ഫ്ലെക്‌സിബിലിറ്റി ലഭിക്കും. ഓൺലൈനോ ഓഫ്‌ലൈനോ ഉള്ള ഇടപാടുകൾക്ക് ഈ കാർഡുകൾ ഉപയോക്താക്കളെ അനുവദിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഷോപ്പിംഗ് നടത്താനും റസ്‌റ്റോറൻ്റിൽ പണമടക്കാനും ഉപയോക്താക്കൾക്ക് അവരുടെ യുപിഐ ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കാവുന്നതാണ്. വിവിധ സാമ്പത്തിക മുൻഗണനകളുമായി പൊരുത്തപ്പെടുന്ന തടസരഹിത പേയ്‌മെൻ്റ് അനുഭവമാണ് യുപിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് നൽകുന്നത്.
യുപിഐ ക്രെഡിറ്റ് കാർഡുകളുടെ സവിശേഷതകൾ
- തടസമില്ലാത്ത സംയോജനം: ഇന്ന്, വിപണിയിൽ ലഭ്യമായ വിവിധ യുപിഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച്, യുപിഐ മൊബൈൽ ആപ്ലിക്കേഷനുകൾക്കൊപ്പം നിങ്ങളുടെ യുപിഐ ക്രെഡിറ്റ് കാർഡുകൾ എളുപ്പത്തിൽ ഉപയോഗിക്കാം. ഈ പ്ലാറ്റ്‌ഫോമുകളിലും മറ്റ് ഓഫ്‌ലൈൻ സ്‌റ്റോറുകളിലും തടസരഹിതവും കാര്യക്ഷമവുമായ പേയ്‌മെൻ്റുകൾക്ക് ഇത് സഹായിക്കുന്നു. മികച്ച സാമ്പത്തിക അനുഭവത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ അവരുടെ യുപിഐ ഐഡിയെ ക്രെഡിറ്റ് കാർഡുമായി ലിങ്ക് ചെയ്‌ത് പേയ്‌മെൻ്റുകൾ ആരംഭിക്കേണ്ടതുണ്ട്. ഈ സവിശേഷത ഉപയോഗിച്ച്, പേയ്‌മെൻ്റുകൾ കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമായി മാറുന്നു.
- കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റുകൾ:കോൺടാക്‌റ്റ്‌ലെസ് പേയ്‌മെൻ്റുകൾ എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഇന്ന്, പല ക്രെഡിറ്റ് കാർഡ് വിതരണക്കാരും കോൺടാക്റ്റ്‌ലെസ് പേയ്‌മെൻ്റ് ഫീച്ചറുള്ള യുപിഐ ക്രെഡിറ്റ് കാർഡുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പേയ്‌മെൻ്റ് നടത്തുമ്പോൾ PoS (point-of-sale) മെഷീനിൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് ടാപ്പ് ചെയ്യുക. കുറച്ച് നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ പേയ്‌മെൻ്റ് പൂർത്തിയാകും. പേയ്‌മെൻ്റിൽ കാലതാമസമില്ലെന്ന് ഇത് ഉറപ്പാക്കുന്നു, ഇടപാടുകൾ പൂർണ സുരക്ഷയോടെയുമാണ് നടക്കുന്നത്.
- തത്സമയ ട്രാക്കിങ്: നിങ്ങൾക്ക് ഇടപാടുകൾ ഇടയ്‌ക്കിടെ ട്രാക്ക് ചെയ്യണമെങ്കിൽ, യുപിഐ ക്രെഡിറ്റ് കാർഡുകൾ അതിന് സഹായിക്കും. ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് എളുപ്പത്തിൽ തത്സമയം ഇടപാടുകൾ ട്രാക്ക് ചെയ്യാം.
- മെച്ചപ്പെട്ട സുരക്ഷ:നൂതന സുരക്ഷ ഫീച്ചറുകളും പ്രോട്ടോക്കോളുകളും ഉപയോഗിച്ച് ഉപയോക്താക്കളുടെ സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കുന്നതിന് യുപിഐ ക്രെഡിറ്റ് കാർഡുകൾ മുൻഗണന നൽകുന്നു. എൻക്രിപ്ഷൻ ടെക്‌നോളജി, ടോക്കണൈസേഷൻ, ബയോമെട്രിക് പ്രാമാണീകരണ രീതികൾ എന്നിവ ഉപയോഗിച്ച് അനധികൃത ആക്‌സസ്, വഞ്ചനാപരമായ പ്രവർത്തനങ്ങൾ, ഡാറ്റാ ലംഘനങ്ങൾ എന്നിവയ്‌ക്കെതിരെ അവർ ശക്തമായ സുരക്ഷ വാഗ്‌ദാനം ചെയ്യുന്നു. ഇടപാടുകൾക്കിടയിൽ ഡാറ്റ ചോരാനുള്ള സാധ്യത കുറയ്‌ക്കാൻ ഇവ സഹായിക്കുന്നു.
യുപിഐ ക്രെഡിറ്റ് കാർഡുകൾക്കായി എങ്ങനെ അപേക്ഷിക്കാം?
ഈ ക്രെഡിറ്റ് കാർഡുകൾക്കായുള്ള അപേക്ഷാ പ്രക്രിയ വളരെ ലളിതവും മിനിറ്റുകൾക്കുള്ളിൽ ചെയ്‌ത് തീർക്കാവുന്നതുമാണ്. യുപിഐ ക്രെഡിറ്റ് കാർഡുകൾക്ക് എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം.
- ക്രെഡിറ്റ് കാർഡുകൾക്കായി അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യോഗ്യത എപ്പോഴും പരിശോധിക്കുക. ആവശ്യമായ ക്രഡിറ്റ് സ്‌കോര്‍ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
- നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായതും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയുമായും ലക്ഷ്യങ്ങളുമായും ചേർന്ന് നിൽക്കുന്നതുമായ യുപിഐ ക്രെഡിറ്റ് കാർഡ് തെരഞ്ഞെടുക്കുക എന്നതാണ് അടുത്ത ഘട്ടം.
- തുടർന്ന്, നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സ്വയം രജിസ്‌റ്റർ ചെയ്യേണ്ടതുണ്ട്. പിന്നാലെ നിങ്ങൾക്ക് ഒടിപി നമ്പർ ലഭ്യമാകും.
- ഒടിപി പരിശോധിച്ചുറപ്പിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കുക.
- അപേക്ഷയുമായി മുന്നോട്ട് പോകുന്നതിന് പാൻ കാർഡ്, ജനനത്തീയതി, പേര് മുതലായവ പോലുള്ള ആവശ്യമായ വിശദാംശങ്ങൾ നൽകുക.
- കൂടാതെ, കെവൈസി ഡോക്യുമെൻ്റുകൾ അവർക്ക് ആവശ്യമുണ്ടെങ്കിൽ തയ്യാറാക്കി വയ്ക്കുക.
- അപേക്ഷാ ഫോം പൂരിപ്പിച്ച് 'സബ്‌മിറ്റ്' ക്ലിക്കുചെയ്യുക.
- നിങ്ങളുടെ അപേക്ഷാ ഫോം ലഭിച്ചുകഴിഞ്ഞാൽ, കൂടുതൽ വിവരങ്ങൾക്ക് അവർ നിങ്ങളെ ബന്ധപ്പെടുന്നതാണ്.
Also Read:
- സിബിൽ സ്‌കോർ എങ്ങനെ വർധിപ്പിക്കാം? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക
- ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സന്തോഷവാർത്ത ; ഇനി കൂടുതൽ ഒപ്‌ഷനുകൾ നൽകിയേ പറ്റൂ എന്ന് റിസർവ് ബാങ്ക്
- എന്താണ് സിബിൽ സ്‌കോർ, ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുന്ന ഘടകങ്ങൾ എന്തൊക്കെ ?