ഹൈദരാബാദിലെ ഒരു സ്വകാര്യ സര്‍വകലാശലയില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥിക്ക് തന്‍റെ സ്‌റ്റാര്‍ട്ടപ്പ് ആരംഭിക്കാൻ ലഭിച്ചത് 18 ലക്ഷം രൂപ. ഇൻഡസ്ട്രിയൽ ഡിസൈൻ എന്ന കോഴ്‌സില്‍ ബിരുദധാരിയായ പരേഷ് മിസ്ത്രി എന്ന വിദ്യാര്‍ഥിക്കാണ് വിവിധ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കിയത്. 'അവിസ ഓട്ടോമേറ്റീവ്' എന്ന കമ്പനിയുടെ സ്ഥാപകൻ കൂടിയായ പരേഷ് മിസ്ത്രിക്ക് തന്‍റെ സ്‌റ്റാര്‍ട്ടപ്പ് വിപുലീകരിക്കുന്നതിന് വേണ്ടിയാണ് ഐഐടി ഹൈദരാബാദും, പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്കും ധനസഹായം നല്‍കുന്നത്.
നൂതനമായ പ്രോഗ്രാമുകൾക്ക് ആവശ്യമായ പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിന് വേണ്ടിയാണ് രണ്ട് സ്ഥാപനങ്ങളും ധനസഹായം നല്‍കിയത്. ഐഐടി ഹൈദരാബാദ് 10 ലക്ഷം രൂപയും, പൂനെയിലെ സയൻസ് ആൻഡ് ടെക്നോളജി പാർക്ക് 8 ലക്ഷം രൂപയുമാണ് പരേഷ് മിസ്ത്രിയുടെ അവിസ ഓട്ടോമേറ്റീവ് എന്ന കമ്പനി വിപുലീകരിക്കാൻ ധനസഹായം നല്‍കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഈ ധനസഹായത്തിന്‍റെ അടിസ്ഥാനത്തില്‍ ലാബുകൾ, മെന്‍റര്‍ഷിപ്പ്, വ്യവസായ വിദഗ്‌ധരുമായുള്ള നെറ്റ്‌വർക്കിങ്ങ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തി പ്രോഗ്രാം സ്റ്റാർട്ടപ്പ് വർധിപ്പിക്കും. താൻ പഠിക്കുന്ന കാലത്ത് ക്ലാസ് റൂമില്‍ നിന്ന് ഉദിച്ച ആശയമാണ് ഈ സ്‌റ്റാര്‍ട്ടപ്പിന്‍റെ പിന്നിലെന്നും. തന്‍റെ സ്വപ്‌നം യാഥാര്‍ത്യമായെന്നും വോക്‌സെൻ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർഥിയും അവിസ ഓട്ടോമോട്ടീവിന്‍റെ സ്ഥാപകനുമായ പരേഷ് മിസ്ത്രി പറഞ്ഞു.
ഐഐടി ഹൈദരാബാദ്, എസ്‌ടിപി പൂനെ എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായം തങ്ങളുടെ സ്‌റ്റാര്‍ട്ടപ്പ് യാത്രയെ മുന്നോട്ടു നയിക്കുന്നതിനും, തങ്ങളുടെ കാഴ്‌ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.