ETV Bharat / state

രാത്രിയില്‍ കൂര്‍ക്കം വലിക്കാറുണ്ടോ? കാരണങ്ങള്‍ വ്യത്യസ്‌തങ്ങളാകാം, ഇക്കാര്യമൊന്ന് ചെയ്‌ത് നോക്കൂ - TIPS TO REDUCE SNORING

മനോരോഗ വിദഗ്‌ധനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുമായ മുജീബ് റഹ്‌മാന്‍ കൂര്‍ക്കംവലി കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങളെ കുറിച്ച് സംസാരിക്കുന്നു.

SNORING PROBLEM  HOW TO CONTROL SNORING  കൂര്‍ക്കം വലി നിയന്ത്രിക്കാം  ഉറക്കത്തിലെ കൂര്‍ക്കം വലി
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

കോഴിക്കോട്: പലരെയും അലട്ടുന്ന പ്രശ്‌നമാണ് ഉറക്കത്തിനിടെയുള്ള കൂർക്കം വലി. ചെറു കൂര്‍ക്കം വലി മുതൽ അതി കഠിനമായതും പല ടോണിലുള്ളതുമായ കൂർക്കം വലികളുണ്ടെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അമിത ക്ഷീണം കൊണ്ടും അമിത ഭാരത്തെ തുടര്‍ന്നുമെല്ലാം കൂര്‍ക്കം വലി വരാം.

ഇതിന് പുറമേ മൂക്കിലെ ദശവളർച്ച, മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുക, തൈറോയ്‌ഡ് അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും കൂര്‍ക്കം വലി ഉണ്ടാകാം. പലപ്പോഴും കൂര്‍ക്കം വലി ശരീര ഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

രാത്രി ഉറങ്ങുമ്പോള്‍ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോള്‍ ശ്വസനത്തിന്‍റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണ് കൂര്‍ക്കം വലിയായി അനുഭവപ്പെടുന്നത്. സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് കൂടുതലായി കൂര്‍ക്കം വലിക്കുന്നത് എന്നും പഠനങ്ങളുണ്ട്. കൂര്‍ക്കംവലി കുറയ്ക്കാനുള്ള ചില നിയന്ത്രണങ്ങള്‍ ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് മനോരോഗ വിദഗ്‌ധനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറുമായ മുജീബ് റഹ്‌മാന്‍.

കൂര്‍ക്കംവലി കുറയ്ക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്‌ത് നോക്കൂ...

രാത്രിയില്‍ അധികം കഴിക്കേണ്ട: രാത്രിയില്‍ കിടക്കുന്നതിന് മുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂര്‍ക്കം വലിക്ക് കാരണമാകും. രാത്രി അമിതമായി കഴിക്കുന്നത്, പാല്‍ ഉത്പ്പന്നങ്ങള്‍ കഴിക്കുന്നതും കൂര്‍ക്കം വലിക്കാന്‍ കാരണമാകാറുണ്ട്.

വയര്‍ നിറച്ച് കഴിക്കുന്നത് വയറിലെ ആസിഡിറ്റി വര്‍ധിക്കാന്‍ കാരണമാകും. ഇത് തൊണ്ടയിലും മറ്റും വീക്കം ഉണ്ടാക്കുകയും കൂര്‍ക്കം വലിക്കാന്‍ കാരണമാവുകയും ചെയ്യും.

ശരീര ഭാരം നിയന്ത്രിക്കാം: ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂര്‍ക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്. ഭാരം കുറയ്ക്കുമ്പോള്‍ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുന്നു. ഇത് പിന്നീട് തൊണ്ടയില്‍ അടിഞ്ഞ് കൂടുന്ന മാംസത്തെയും ഇല്ലാതാക്കാന്‍ ഏറെ സഹായിക്കും. ഇതിലൂടെ രാത്രിയിലെ ശ്വസനം എളുപ്പമാകും.

മൂക്കിലെ ദ്വാരം ക്ലിയറാക്കാം: കൂര്‍ക്കം വലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന തടസങ്ങള്‍. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വൃത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്. മൂക്കിലെ ഇത്തരം തടസങ്ങളെ ഉപ്പുവെള്ള ലായനിയോ മറ്റ് നേസല്‍ ഡ്രോപ്പുകളോ ഉപയോഗിച്ച് വ്യത്തിയാക്കാന്‍ ശ്രമിക്കുക. കിടക്കുന്നതിന് മുമ്പ് ചൂട് വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്. അതുപോലെ മൂക്കില്‍ ഒട്ടിക്കുന്ന സ്ട്രിപുകള്‍ ഉപയോഗിക്കുന്നവരും ധാരാളമാണ്.

ചെരിഞ്ഞ് കിടന്ന് ഉറങ്ങുക: കിടന്നുറങ്ങുന്ന രീതിയും കൂര്‍ക്കം വലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചെരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും. കൂര്‍ക്കം വലി കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗം കൂടിയാണിത്. സ്ലീപ് ഫൗണ്ടേഷന്‍ പറയുന്നത് അനുസരിച്ച്, നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാള്‍ ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് കൂര്‍ക്കം വലി കുറയുന്നതിന് സഹായിക്കുന്നു.

തല നേരെ വയ്ക്കുന്നതിനേക്കാള്‍ ചെരിച്ച് വയ്‌ക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. അതുപോലെ തല വലത്തേക്ക് വയ്ക്കുന്നതാണ് അനുയോജ്യം. അതുകൊണ്ട് കിടക്കുന്ന കട്ടിലിലെ തലയിണ ഒരു സ്ഥലത്തേക്ക് സ്ഥിരമായി വയ്ക്കാന്‍ ശ്രദ്ധിക്കുക.

Also Read: തലച്ചോറിന്‍റെ ആരോഗ്യവും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.