കേരളം

kerala

ETV Bharat / business

പിടിച്ചാക്കിട്ടില്ല ഇനി വെളിച്ചെണ്ണ! സര്‍വകാല റെക്കോഡിലേക്ക് കുതിച്ച് വില; പച്ചത്തേങ്ങ, കൊപ്ര വില താഴേക്ക് - COCONUT OIL PRICE HIKE

വെളിച്ചെണ്ണ വിലയില്‍ വന്‍ വര്‍ധന. പച്ചത്തേങ്ങ, കൊപ്ര വില കുറയുമ്പോഴും എണ്ണ വില മേലോട്ട് തന്നെ.

COCONUT OIL RATE  COCONUT RATE HIKED  COCONUT OIL RATE HIKE  COCONUT AND OIL RATE INCREASED
Coconut Oil Price Hike (ETV Bharat)

By ETV Bharat Kerala Team

Published : Dec 9, 2024, 4:48 PM IST

കോഴിക്കോട്: സംസ്ഥാനത്ത് വെളിച്ചെണ്ണ വില സര്‍വകാല റെക്കോഡില്‍ തുടരുന്നു. കിലോയ്‌ക്ക് 255 രൂപയാണ് ചില്ലറ വിൽപ്പന വില. പച്ചത്തേങ്ങ, കൊപ്ര വില കുറയുമ്പോഴും വെളിച്ചെണ്ണ വില കുതിപ്പിലാണ്.

Coconut Oil (ETV Bharat)

പച്ചത്തേങ്ങ വില നവംബർ മൂന്നാം വാരം 52.50 എന്ന സർവകാല റെക്കോഡിൽ എത്തിയിരുന്നു. അതിനോട് അനുബന്ധിച്ചാണ് വെളിച്ചെണ്ണ വില 250 കടന്നത്. (നേരത്തെ 2021ലാണ് വെളിച്ചെണ്ണ വില 250ൽ തൊട്ടത്) പിന്നീട് തേങ്ങ വില നാൽപതിലേക്ക് താഴ്ന്നു. നിലവിൽ 47 രൂപയാണ് ഒരു കിലോ പച്ചത്തേങ്ങ വില. എന്നാൽ വെളിച്ചെണ്ണ വില 5 രൂപ കൂടുകയാണ് ചെയ്‌തത്.

Coconut (ETV Bharat)

കേരളത്തിലേക്ക് കൂടുതല്‍ വെളിച്ചെണ്ണ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. സംസ്ഥാനത്തെ വെളിച്ചെണ്ണ വിപണിയുടെ നിയന്ത്രണം ഇപ്പോള്‍ തമിഴ്‌നാട് കച്ചവട ലോബിയുടെ കൈകളിലാണ്. വലിയ തോതിൽ തമിഴ്‌നാട്ടിലും വില വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

Coconut Tree (ETV Bharat)

നാളികേര ഉത്പാദനം വന്‍ തോതില്‍ കുറഞ്ഞതും തേങ്ങയുടെ ഗുണനിലവാരം കുറഞ്ഞതും വെളിച്ചെണ്ണ വില വർധിക്കാൻ കാരണമായെന്ന് കച്ചവടക്കാരനായ ഹാഷിം പറഞ്ഞു. ''ഒരു ക്വിന്‍റൽ പച്ചത്തേങ്ങയിൽ നിന്നും 33 കിലോ കൊപ്ര ലഭിക്കണം. എന്നാൽ ഇപ്പോൾ അത് 30 കിലോയിൽ താഴെയാണ് കിട്ടുന്നത്. വിൽപ്പനക്ക് എത്തിക്കുന്ന തേങ്ങയിൽ 30 ശതമാനത്തോളം ഇളപ്പമാണ്. വിളഞ്ഞ തേങ്ങയിൽ നിന്നാണ് കൂടുതൽ വെളിച്ചെണ്ണ ലഭിക്കുക. ചള്ള് കൊപ്രകൊണ്ട് കാര്യമില്ല'' ഹാഷിം പറഞ്ഞു.

Coconut Oil (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും കൊപ്ര ഉത്പാദനം കുത്തനെ ഇടിഞ്ഞു. വടക്കൻ കേരളത്തിലെ പച്ച തേങ്ങ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉത്പാദനം കുറഞ്ഞതിനാല്‍ അവര്‍ വാങ്ങിക്കൂട്ടുകയാണ്. തേങ്ങാപൗഡര്‍ ഉത്പാദന കമ്പനികളാണ് കേരളത്തില്‍ നിന്ന് കൂടിയ വിലയ്ക്കാണെങ്കിലും നാളികേരം ശേഖരിക്കുന്നത്. കേരളത്തില്‍ നേരത്തെ ഡിസംബറില്‍ത്തന്നെ നാളികേര സീസണ്‍ തുടങ്ങുമായിരുന്നു. ഇപ്പോഴത് ഫെബ്രുവരിയും കടന്നുപോകുന്നു.

Coconut (Getty)

തമിഴ്‌നാട്ടില്‍ മാര്‍ച്ചില്‍ സീസണ്‍ തുടങ്ങും. ഫെബ്രുവരി അവസാനത്തോടെ സംസ്ഥാനത്ത് കൂടുതല്‍ നാളികേര ഉത്പാദനം ഉണ്ടാകുമെന്നും വെളിച്ചെണ്ണ വില താഴുമെന്നുമാണ് കച്ചവടക്കാരുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില കൂടിയതോടെ പാമോയില്‍, സൺഫ്ലവർ ഓയിൽ എന്നിവയുടെ വിലയും കൂടി. 30 രൂപ വരെയാണ് കിലോയ്‌ക്ക് വർധിച്ചിരിക്കുന്നത്. തേങ്ങ വില വർധിക്കുന്നത് കേര കർഷകർക്ക് ആശ്വസമാണ്. എന്നാൽ വില താഴുമ്പോഴും നിത്യോപയോഗ സാധനമായ വെളിച്ചെണ്ണ വില മേൽപ്പോട്ട് പോകുന്നത് ജനങ്ങളുടെ വയറ്റത്തടിക്കുകയാണ്.

Coconut Oil (Getty)
Coconut (ETV Bharat)
Also Read
  1. റെക്കോഡിട്ട് പച്ചത്തേങ്ങ വില; കിലോയ്‌ക്ക് 51 രൂപ, കൊപ്ര വിലയിലും വന്‍ കുതിപ്പ്
  2. ഹമ്പോ! അടിച്ചുക്കയറി ഇതെങ്ങോട്ട്? സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്
  3. നിങ്ങളുടെ പൂന്തോട്ടങ്ങള്‍ പൂത്തുലയണോ? ഈ റോസുകള്‍ നട്ടുവളര്‍ത്തൂ, വെറൈറ്റി ഇനങ്ങളും കൃഷിയും ഇങ്ങനെ
  4. ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം
  5. പഴമെല്ലാം ഒന്നിച്ച് പഴുത്തോ? ഇങ്ങനെയൊന്ന് ചെയ്‌ത് നോക്കൂ, കാലങ്ങളോളം കേടാകാതെയിരിക്കും

ABOUT THE AUTHOR

...view details