അമരാവതി:അനധികൃതമായി നിർമിച്ച വൈഎസ്ആർസിപി ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി. ഗുണ്ടൂർ ജില്ലയിലെ സീതാനഗരത്തിലെ ഓഫിസ് കെട്ടിടമാണ് എംടിഎംസി പൊളിച്ച് നീക്കിയത്. ജഗൻ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ജലസേചന വകുപ്പ് ബോട്ട് നിര്‍മാണശാലയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് പാര്‍ട്ടി ഓഫിസ് നിര്‍മിച്ചത്. 202/എ1 സർവേ നമ്പരിലുള്ള താഡപള്ളിയിലെ രണ്ട് ഏക്കർ ഭൂമിയാണ് ജഗൻ മോഹന്‍ റെഡ്ഡി പാർട്ടി ഓഫിസിനായി അനുവദിച്ചത്. 2 ഏക്കറിൽ പാർട്ടി ഓഫിസ് കെട്ടിടം പണിയാനും ബാക്കി 15 ഏക്കർ മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും.
എന്നാല്‍, വൈഎസ്ആർസിപിക്ക് ഭൂമി വിട്ടുനൽകാൻ ജലസേചന വകുപ്പ് തയ്യാറായിരുന്നില്ല. സിആർഡിഎ, എംടിഎംഇ, റവന്യൂ എന്നീ വകുപ്പുകളും ഈ ഭൂമി വൈഎസ്ആർസിപിക്ക് കൈമാറിയിട്ടില്ല. മാത്രമല്ല, ഓഫിസ് നിർമാണത്തിനുള്ള പ്ലാനിന് പോലും വൈഎസ്ആർസിപി അപേക്ഷിച്ചിട്ടില്ല.