കേരളം

kerala

ETV Bharat / bharat

തെരുവില്‍ വലിച്ചിഴക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ വേദനയും കണ്ണീരും കോണ്‍ഗ്രസ് മനസിലാക്കി; സ്‌ത്രീകള്‍ക്ക് വേണ്ടി പോരാട്ടം തുടരും: വിനേഷ് ഫോഗട്ട് - Vinesh Phogat on joining Congress - VINESH PHOGAT ON JOINING CONGRESS

വിനേഷ് ഫോഗട്ടും ബജ്റംങ് പൂനിയയും കോണ്‍ഗ്രസില്‍. സ്‌ത്രീകള്‍ക്ക് വേണ്ടി പോരാട്ടം തുടരുമെന്നും ഗുസ്‌തിതാരങ്ങള്‍.

WRESTLER VINESH PHOGAT  CONGRESS  BAJRANG PUNIA  BJP
Vinesh Phogat (ANI)

By ETV Bharat Kerala Team

Published : Sep 6, 2024, 8:04 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നതില്‍ അഭിമാനം പങ്ക് വച്ച് ഗുസ്‌തിതാരം വിനേഷ് ഫോഗട്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ ജന്ദര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ തങ്ങളുടെ വേദനയും കണ്ണീരും മനസിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

രാജ്യത്തെ സ്‌ത്രീകള്‍ക്ക് വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരുമെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. താന്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ആദ്യം തന്നെ നന്ദി അറിയിക്കുന്നു. തങ്ങളുടെ ഗുസ്‌തി യാത്രയില്‍ ഉടനീളം നിങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു.

തങ്ങള്‍ ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ വലിച്ചിഴക്കപ്പെട്ടപ്പോള്‍ ബിജെപി ഒഴികെ രാജ്യത്തെ മുഴുവന്‍ പാര്‍ട്ടികളും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. സ്‌ത്രീകള്‍ക്കൊപ്പം നിലകൊള്ളുന്ന ഈ പാര്‍ട്ടിയില്‍ ചേരുന്നതില്‍ അഭിമാനമുണ്ട്. രാജ്യത്തെ എല്ലാ പൗരന്‍മാരോടൊപ്പവും താന്‍ നിലകൊള്ളുമെന്ന് വാഗ്ദാനം ചെയ്യുന്നു.

ഗുസ്‌തിയിലൂടെ താന്‍ സ്‌ത്രീകളെയും പെണ്‍കുട്ടികളെയും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ചു. തനിക്ക് വേണമെങ്കില്‍ ജന്തര്‍മന്ദറില്‍ ഗുസ്‌തി ഉപേക്ഷിക്കാമായിരുന്നു. തങ്ങള്‍ രാഷ്‌ട്രീയം കളിക്കുന്നുവെന്ന് ബിജെപിയുടെ ഐടി സെല്‍ പ്രചരിപ്പിച്ച് കൊണ്ടേയിരുന്നു. തനിക്ക് ദേശീയ തലത്തില്‍ കളിക്കണമെന്ന് ആഗ്രമില്ലെന്ന് അവര്‍ പ്രചരിപ്പിച്ചു. താന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു.

തങ്ങള്‍ക്ക് പരിശീലനം വേണ്ടെന്ന് അവര്‍ പറഞ്ഞു. പക്ഷേ ഞങ്ങള്‍ പരിശീലിച്ചു. തങ്ങള്‍ ഒളിമ്പിക്‌സിന് പോകേണ്ടെന്ന് അവര്‍ നിശ്ചയിച്ചു. പക്ഷേ ഫൈനല്‍ വരെയെത്തി. ദൗര്‍ഭാഗ്യവശാല്‍ ദൈവം മറ്റ് ചില തീരുമാനങ്ങളാണ് കൈക്കൊണ്ടത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ ചിലപ്പോള്‍ കഠിനമായി അദ്ധ്വാനിച്ചാലും അതിനനുസരിച്ചുള്ള ഫലം കിട്ടണമെന്നില്ല. ഇപ്പോള്‍ ദൈവം എനിക്ക് ജനങ്ങളെ സേവിക്കാനൊരു അവസരം നല്‍കിയിരിക്കുന്നു. കുറച്ച് കൂടി അനുഗ്രഹീതമായ ജോലിയാണ് ഇതെന്ന് താന്‍ കരുതുന്നു. ഈ പുതിയ തുടക്കത്തില്‍ ഏറെ അഭിമാനം.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരാനായി പ്രവര്‍ത്തിക്കുമെന്ന് ബജ്റംഗ് പൂനിയയും വ്യക്തമാക്കി. ബിജെപിയിലെ എല്ലാ വനിത എംപിമാരോടും തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ അങ്ങനെ ചെയ്‌തില്ല.

തങ്ങള്‍ സ്‌ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളും. ബിജെപിയാകട്ടെ സ്‌ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ കാട്ടാന്‍ വേണ്ടി നിലകൊള്ളുകയാണ്. വിനേഷ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദിവസം രാജ്യമാകെ അഭിമാനിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ രാജ്യം ദുഃഖത്തിലാണ്ടു. എന്നാല്‍ ഈ സമയം ബിജെപിയുടെ ഐടി സെല്‍മാത്രം ആഘോഷിക്കുകയായിരുന്നുവെന്നും പൂനിയ ചൂണ്ടിക്കാട്ടി.

Also Read:വിനേഷ് ഫോഗട്ട് ഹരിയാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി, താരം റെയില്‍വേ ജോലി രാജിവച്ചു

ഫോഗട്ടും ബജ്റങ് പൂനിയയും ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പാര്‍ട്ടി നേതാവ് പവന്‍ഖേര, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍, ഹരിയാനയുടെ ചുമതലയുള്ള എഐസിസി നേതാവ് ദീപക് ബാബറിയ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ABOUT THE AUTHOR

...view details