കുളു: യുവതിയെ ഹോട്ടല്‍മുറിയില്‍ വെച്ച് കൊലപ്പെടുത്തി പെട്ടിയിലാക്കി സുഹൃത്ത്. ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലാണ് സംഭവം. കൃത്യത്തിന് ശേഷം മൃതദേഹം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതി പിന്നീട് പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു.
ഹരിയാനയിലെ പൽവാൽ ജില്ലയിൽ താമസിക്കുന്ന വിനോദ് കുമാർ (23) ആണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. 26 കാരിയായ മധ്യപ്രദേശ് സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് സൂചന. പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.
കുളു എസ്‌പി ഡോ.ഗോകുൽചന്ദ്രൻ കാർത്തികേയന്‍ പറയുന്നത് ഇങ്ങനെ :
പ്രതിയായ യുവാവും സുഹൃത്തും മെയ് 13-ന് ആണ് മണാലിയിൽ എത്തുന്നത്. ഗോമ്പ റോഡിലുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചിരുന്നത്. ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്‌ത സമയത്ത് ഇരുവരും മെയ് 15 ന് മടങ്ങുമെന്നാണ് പറഞ്ഞിരുന്നത്.
ബുധനാഴ്‌ച വൈകുന്നേരം ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത യുവാവ് കയ്യിൽ ഭാരമുള്ള ബാഗുമായാണ് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. ഇവിടെ നിന്ന് മണാലി ബസ് സ്‌റ്റാൻഡിലേക്ക് പോകാനായി യുവാവ് ഹോട്ടലിന് പുറത്ത് ടാക്‌സി വിളിച്ചു. യുവാവിന്‍റെ കയ്യിലെ ഭാരമേറിയ ബാഗ് കണ്ട് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഇതിനിടെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചത് മനസ്സിലാക്കിയ യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി കാറിൽ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലും മുന്നറിയിപ്പ് നൽകി. തെരച്ചിലിനൊടുവില്‍ ബുധനാഴ്‌ച രാത്രി വൈകി ബജൗറയ്ക്ക് സമീപത്ത് വെച്ചാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്.
Also Read:പെണ്‍സുഹൃത്തിനൊപ്പം ഒയോ റൂമെടുത്ത യുവാവ് മരിച്ച നിലയില്‍ ; അന്വേഷണമാവശ്യപ്പെട്ട് മാതാപിതാക്കള്‍