ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്‌മി പാര്‍ട്ടിയുടെ പരാജയത്തിന് പിന്നാലെ പരിഹാസവുമായി രാജ്യസഭാ എംപി സ്വാതി മലിവാൾ. സ്‌ത്രീകൾക്കെതിരെ അതിക്രമം കാണിക്കുന്നവരെ ദൈവം ശിക്ഷിക്കുമെന്നാണ് അവരുടെ പ്രതികരണം. ദ്രൗപതി വസ്‌ത്രാക്ഷേപത്തിൻ്റെ ചിത്രം പങ്കുവച്ച സ്വാതിയുടെ എക്‌സ് പോസ്റ്റ് നിലവില്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുകയാണ്. കൗരവപ്പട ദ്രൗപതിയുടെ വസ്‌ത്രാക്ഷേപം നടത്തുന്നതും തത്സമയം വസ്‌ത്രം നൽകുന്ന കൃഷ്‌ണനുമാണ് സ്വാതി പങ്കുവച്ച ചിത്രത്തിലുള്ളത്.
സ്‌ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ ദൈവം ശിക്ഷിക്കും. അഹംഭാവവും അഹങ്കാരവും ഏറെ നാള്‍ നീണ്ടുപോകില്ല. രാവണൻ്റെ അഹങ്കാരം പോലും അവസാനിച്ചില്ലേ, ചരിത്രം പരിശോധിച്ചാൽ മതിയെന്നും സ്വാതി മലിവാൾ വിമർശിച്ചു.
കെജ്‌രിവാളിന്‍റെ വിശ്വസ്‌തൻ ബിഭവ് കുമാർ മുഖ്യമന്ത്രിയുടെ വസതിയിൽവച്ച് തന്നെ ആക്രമിച്ചുവെന്ന ആരോപണവുമായി സ്വാതി നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണത്തിൽ സ്വാതിയ്‌ക്ക് പിന്തുണ ലഭിച്ചില്ല. പിന്നീട് കെജ്‌രിവാളിനെതിരെ ഇവര്‍ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
— Swati Maliwal (@SwatiJaiHind) February 8, 2025
ഇടിവി ഭാരത് കേരള വാട്ട്‌സ്ആപ്പ് ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഡല്‍ഹിയിലെ എഎപിയുടെ തോല്‍വിക്ക് കാരണം മലിനീകരണവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്‌തതയുമാണെന്ന് സ്വാതി പറഞ്ഞു. ഡല്‍ഹി ഇന്ന് ഒരു ചവറ്റുകുട്ടയായിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, തെരുവുകളുടെ ശോചനീയാവസ്ഥ.. ഇതെല്ലാം പരാജയത്തിലേക്ക് നയിച്ചു.
കള്ളം പറഞ്ഞാല്‍ ജനം വിശ്വസിക്കുമെന്നാണ് പാര്‍ട്ടിയുടെ വിചാരം.പറഞ്ഞതല്ല പ്രവർത്തിച്ചത്. ജനം പ്രതീക്ഷയോടെയാണ് ബിജെപിക്ക് വോട്ട് ചെയ്‌തത്. ബിജെപിക്ക് അഭിനന്ദനങ്ങള്‍ എന്നും മലിവാള്‍ പറഞ്ഞു.
ഡൽഹി കെ ദിൽ മേ മോദി (ഡൽഹിയുടെ ഹൃദയത്തിൽ മോദി)
അതേസമയം ഡൽഹിയിൽ നുണയുടെ ഭരണം അവസാനിച്ചുവെന്നും ഇനി വികസനത്തിൻ്റെയും വിശ്വാസത്തിൻ്റെയും പുതിയ യുഗം പിറക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. "ഡൽഹി കെ ദിൽ മേ മോദി (ഡൽഹിയുടെ ഹൃദയത്തിൽ മോദി) എന്നാണ് എക്‌സിൽ അദ്ദേഹം കുറിച്ചത്.
നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം നശിപ്പിച്ചുകൊണ്ട് ഡൽഹിയെ മുക്തമാക്കി. വാഗ്‌ദാനങ്ങൾ ലംഘിക്കുന്നവർക്ക് ഡൽഹി പാഠമാണ്. ഡൽഹിയിലെ വികസനത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഒരു പുതിയ യുഗത്തിൻ്റെ തുടക്കമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
दिल्लीवासियों ने बता दिया कि जनता को बार-बार झूठे वादों से गुमराह नहीं किया जा सकता। जनता ने अपने वोट से गंदी यमुना, पीने का गंदा पानी, टूटी सड़कें, ओवरफ्लो होते सीवरों और हर गली में खुले शराब के ठेकों का जवाब दिया है।
— Amit Shah (@AmitShah) February 8, 2025
दिल्ली में मिली इस भव्य जीत के लिए अपना दिन-रात एक करने वाले…
ഡൽഹിയിലെ ജനങ്ങളുടെ പിന്തുണക്ക് നന്ദി അറിയിച്ച ആഭ്യന്തരമന്ത്രി, ബിജെപിയുടെ എല്ലാ വാഗ്‌ദാനങ്ങളും നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. 'ഇത് മോദി കി ഗ്യാരണ്ടി 'യുടെയും മോദിജിയോടുള്ള ഡൽഹിക്കാരുടെ വിശ്വാസത്തിൻ്റെയും വിജയമാണ്. ഈ വലിയ ജനവിധിക്ക് ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി എന്നും അദ്ദേഹം പ്രതികരിച്ചു.