കേരളം

kerala

ETV Bharat / bharat

കുടുംബ വഴക്ക്; മൂന്ന് കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടി യുവതി; കുട്ടികൾക്ക് ദാരുണാന്ത്യം - ജാർഖണ്ഡിൽ കിണറ്റിൽ ചാടി യുവതി

ജാർഖണ്ഡിൽ ഭ‍ർത്താവുമായുള്ള ത‍ർക്കത്തെ തുടർന്ന് 3 കുട്ടികളെയുമെടുത്ത് കിണറ്റിൽ ചാടി യുവതി

Jharkhand Woman jumps into well  3 children die  ജാർഖണ്ഡിൽ കിണറ്റിൽ ചാടി യുവതി  കുടുംബ വഴക്ക്
Jharkhand: Woman jumps into well with kids; 3 children die

By ETV Bharat Kerala Team

Published : Feb 19, 2024, 8:10 PM IST

ജാർഖണ്ഡ്: കുടുംബ വഴക്കിനെ തടുർന്ന് മൂന്ന് കുട്ടികളുമായി കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി( Woman jumps into well with kids). സംഭവത്തിൽ മൂന്നു കുട്ടികളും മരിച്ചു (3 children died). ജാർഖണ്ഡിലെ സെറൈകെല-ഖർസ്വാൻ ജില്ലയിലാണ് സംഭവം. പൂജ മഹാതോ എന്ന സ്ത്രീയാണ് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയത്. നാട്ടുകാർ ചേർന്ന് രക്ഷപെടുത്തിയ യുവതിയെ ഖർസ്വാനിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്‌ച തന്‍റെ മാതാപിതാക്കളെ സന്ദർശിക്കുന്നതിനെ ചൊല്ലി ഭർത്താവുമായി യുവതി വഴക്കിട്ടിരുന്നു. ശേഷം ഭർത്താവ് ജോലിക്കായി റാഞ്ചിയിലേക്ക് പോയിരുന്നു. ഈ സമയത്താണ് കുട്ടികളെയും എടുത്ത് പൂജ കിണറ്റിൽ ചാടിയതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ദിലീപ് ഖൽകോ പറഞ്ഞു.

സംഭവത്തെ കുറിച്ച് ലഭിച്ച വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം വൈകുന്നേരത്തോടെ മൃതദേഹങ്ങൾ കിണറ്റിൽ നിന്നും പുറത്തെടുത്തു. കോമൾ കുമാരി (9), അനന്യ മഹാതോ (5), ആര്യൻ മഹാതോ എന്നീ കുട്ടികളാണ് മരിച്ചത്. പൂജയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details