ന്യൂഡൽഹി: ഉത്തർപ്രദേശിലെ കൊലപാതകക്കേസിൽ ഒളിവിലായ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിയും ദീപക് അഗ്രോല-കരംവീർ കാല എന്ന ഗുണ്ട സംഘത്തിലെ അംഗവുമായ കൈലി തൻവാറിനെയാണ് അറസ്റ്റ് ചെയ്‌തത്. പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇന്നലെ (മെയ് 27) ഫത്തേപൂർ വച്ചാണ് കൈലിയെ പിടികൂടിയത്. ഫത്തേപൂരിലെ ബസ് സ്റ്റാൻഡിന് സമീപമുള്ള വീട്ടിൽ തൻവാർ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയതെന്ന് കമ്മിഷണർ അമിത് കൗശിക് പറഞ്ഞു.